Challenger App

No.1 PSC Learning App

1M+ Downloads
ഉടമയുടെ അറിവോ അനുമതിയോ കൂടാതെയോ തെറ്റിദ്ധരിപ്പിച്ചോ അയാളുടെ കമ്പ്യൂട്ടറിലോ നെറ്റ് വർക്ക് സംവിധാനത്തിലോ ദുരുദ്ദേശ്യത്തോടെ പ്രവേശിച്ച് സുരക്ഷാ വീഴ്ചകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രധാന പ്രോഗ്രാമുകളിൽ മാറ്റം വരുത്തിക്കൊണ്ട് പ്രസ്തുത സംവിധാനങ്ങളെ മുഴുവൻ തകരാറിലാക്കുന്ന കുറ്റകൃത്യം ?

Aക്രാക്കിങ്

Bസൈബർ തീവ്രവാദം

Cഫിഷിങ്

Dസൈബർ ബുള്ളിയിങ്

Answer:

A. ക്രാക്കിങ്

Read Explanation:

  • ഉടമയുടെ അറിവോ അനുമതിയോ കൂടാതെയോ തെറ്റിദ്ധരിപ്പിച്ചോ അയാളുടെ കമ്പ്യൂട്ടറിലോ നെറ്റ് വർക്ക് സംവിധാനത്തിലോ ദുരുദ്ദേശ്യത്തോടെ പ്രവേശിച്ച് സുരക്ഷാ വീഴ്ചകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രധാന പ്രോഗ്രാമുകളിൽ മാറ്റം വരുത്തിക്കൊണ്ട് പ്രസ്തുത സംവിധാനങ്ങളെ മുഴുവൻ തകരാറിലാക്കുന്ന കുറ്റകൃത്യം - ക്രാക്കിങ് (Cracking)

 

  • സൈബർ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു രാജ്യത്തിലെ ജനങ്ങൾക്കെതിരായോ സംസ്കാരത്തിനെതിരായോ, സമ്പദ് വ്യവസ്ഥയ്ക്കതിരായോ രാഷ്ട്രീയ നിലപാടുകൾക്കെതിരായോ നടത്തുന്ന ആക്രമണങ്ങളാണ് - സൈബർ തീവ്രവാദം (Cyber terrorism)

 

  • ഒരു വെബ് പേജിന്റെ അതേ രൂപത്തിൽ മറ്റൊരു പേജുണ്ടാക്കി കബളിപ്പിക്കുന്ന രീതി - ഫിഷിങ് (Phishing) 

 

  • സൈബർ സ്റ്റാക്കിങ് നടത്തുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയാണെങ്കിൽ അറിയപ്പെടുന്നത് - സൈബർ ബുള്ളിയിങ് (Cyber Bullying)

Related Questions:

2020 ൽ മെയിൻ ആൻഡ്രോയിഡ് ഫോണുകളെ ബാധിച്ച മൊബൈൽ ബാങ്കിങ് മാൽവെയർ ഏതാണ് ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ തിരഞ്ഞെടുക്കുക

  1. മോഷ്ടിച്ച വിവരങ്ങൾ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുന്നതിനെ സാമ്പത്തിക ഐഡെന്റിറ്റി മോഷണം എന്നു പറയുന്നു
  2. മോഷ്‌ടിച്ച ഐഡന്റിറ്റി ഉപയോഗിച്ചു മെഡിക്കൽ മരുന്നുകളോ ചികിത്സയോ നേടാം ഇതിനെ മെഡിക്കൽ ഐഡന്റിറ്റി മോഷണം എന്ന് പറയുന്നു
  3. കുറ്റവാളികൾ അവരുടെ യഥാർത്ഥ ഐഡന്റിറ്റി കണ്ടെത്തുന്നത് ഒഴിവാക്കാൻ ഇരയുടെ മോഷ്ടിച്ച ഐഡന്റിറ്റി ഉപയോഗിക്കുന്നു
    അശ്ലില ഉള്ളടക്കം ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്നതിന് ശിക്ഷ നൽകുന്നത് ഐടി ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ്?
    താഴെപ്പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിലെ ഉപകരണങ്ങളിൽ പെടാത്തത്?
    ഒരു _________ ന് ആതിഥേയത്വം ഇല്ലാതെ തന്നെ സ്വയം പകർത്താനും മറ്റ് കമ്പ്യൂട്ടറുകളിലേക്ക് വ്യാപിക്കാനും കഴിയും