Challenger App

No.1 PSC Learning App

1M+ Downloads
നിലവിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും എണ്ണം :

A29 സംസ്ഥാനങ്ങൾ 7 കേന്ദ്ര ഭരണ പ്രദേശങ്ങൾ

B28 സംസ്ഥാനങ്ങൾ 9 കേന്ദ്ര ഭരണ പ്രദേശങ്ങൾ

C29 സംസ്ഥാനങ്ങൾ 9 കേന്ദ്ര ഭരണ പ്രദേശങ്ങൾ

D28 സംസ്ഥാനങ്ങൾ 8 കേന്ദ്ര ഭരണ പ്രദേശങ്ങൾ

Answer:

D. 28 സംസ്ഥാനങ്ങൾ 8 കേന്ദ്ര ഭരണ പ്രദേശങ്ങൾ

Read Explanation:

ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും

  • ഇന്ത്യയിൽ നിലവിൽ 28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രേദേശവും ഉണ്ട്.
  • 2019 ഓഗസ്റ്റിൽ, ജമ്മു കശ്മീർ പുനഃസംഘടന നിയമം, ഇന്ത്യൻ പാർലമെന്റ് പാസാക്കി.
  • ജമ്മു ആൻഡ് കാശ്മീർ 2019 ഒക്‌ടോബർ 31 നു ജമ്മു ആൻഡ് കാശ്മീർ , ലഡാക്ക് എന്നീ രണ്ട്‌ കേന്ദ്ര ഭരണ പ്രേദേശം ആയി.
  • ശേഷം 28 സംസ്ഥാനങ്ങളും 9 കേന്ദ്ര ഭരണ പ്രേദേശം വും ആയി
  • 2020 ജനുവരി 26 നു കേന്ദ്രഭരണ പ്രദേശങ്ങളായ ദാമൻ ദിയു, ദാദ്ര നഗർ ഹവേലി എന്നിവയെ ലയിപ്പിച്ച് ഒരൊറ്റ കേന്ദ്ര ഭരണ പ്രദേശമാക്കി.
  • നിലവിൽ 28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രേദേശവും ഉണ്ട്.

കേന്ദ്ര ഭരണ പ്രേദേശം

ഭരണ തലസ്ഥാനം

ലക്ഷദ്വീപ്

കവരത്തി
ചണ്ഡീഗഡ് ചണ്ഡീഗഡ്
ദാദ്ര നഗർ ഹവേലി, ദാമൻ ദിയു ദാമൻ
ഡൽഹി ന്യൂ ഡെൽഹി
പുതുച്ചേരി പുതുച്ചേരി
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ പോർട്ട് ബ്ലെയർ
ലഡാക്ക് ലേ (വേനൽക്കാലം)

കാർഗിൽ (ശീതകാലം)

ജമ്മു കാശ്മീർ ശ്രീനഗർ (വേനൽക്കാലം)

ജമ്മു (ശീതകാലം)


Related Questions:

Permanent or temporary shifting of residence of people from one place to another is called :
What is the literacy rate of India ?
The number of people dwelling at a place during a particular period of time is called :
ഇന്ത്യയുടെ തെക്കേയറ്റം ഏതാണ് ?

താഴെ പറയുന്നവയിൽ ഉത്തരായനരേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏതെല്ലാം ?

  1. മധ്യപ്രദേശ്
  2. മിസോറാം
  3. ഉത്തർപ്രദേശ്
  4. മഹാരാഷ്ട്ര