Question:

അംബേദ്കർ ജയന്തിയായി ആഘോഷിക്കുന്ന ദിവസം ?

Aഓഗസ്റ്റ് 20

Bഡിസംബർ 6

Cഏപ്രിൽ 14

Dജനുവരി 16

Answer:

C. ഏപ്രിൽ 14

Explanation:

ബി.ആർ.അംബേദ്‌കർ

  • ഇന്ത്യയിലെ അധഃകൃതരുടെ അനിഷേധ്യ നേതാവ്.
  • സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമമന്ത്രി.
  • ഇന്ത്യൻ ഭരണഘടനയുടെ ശില്പി
  • ഭരണഘടനാ കരട് നിർമാണ സമിതി ചെയർമാൻ
  •  'ആധുനിക മനു' എന്നും അപരനാമം.

  • 1956 ഒക്ടോബർ 14ന് ആയിരക്കണക്കിന് അനുയായികൾക്കൊപ്പം നാഗ്പൂരിൽ വെച്ച് ബുദ്ധമതം സ്വീകരിച്ച സ്വാതന്ത്ര്യ സമരനേതാവ് 
  • ഇൻഡിപെൻഡന്റ് ലേബർ പാർട്ടിയുടെ സ്ഥാപകൻ 
  • ബഹിഷ്കൃത ഭാരത് എന്ന ദ്വൈവാരിക ആരംഭിച്ച വ്യക്തി
  • അമേരിക്കയിലെ കൊളംബിയ  സർവകലാശാലയിൽ നിന്നാണ് അംബേദ്‌കർ പി.എച്ച്.ഡി ബിരുദം സമ്പാദിച്ചത്
  • അധഃകൃതരുടെ ഉന്നമനത്തിനായി ബഹിഷ്കൃത ഹിതകാരിണി സഭ സ്ഥാപിച്ച നേതാവ്

  • സവർണ്ണ ഹിന്ദുക്കൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ്
  • ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്ത്വങ്ങളെ 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ ഉൾപ്പെട്ട ഇൻസ്ട്രുമെന്റ് ഓഫ് ഇൻസ്‌ട്രക്ഷൻസുമായി താരതമ്യപ്പെടുത്തിയ വ്യക്തി.
  • 1946 ജൂണിൽ പീപ്പിൾ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിച്ച നേതാവ്
  • കോൺഗ്രസിതര സർക്കാരിന്റെ ഭരണകാലത്ത് മരണാന്തര ബഹുമതിയായി ഭാരതരത്നം നേടിയ ആദ്യ നേതാവ്

  • അധഃസ്ഥിതർക്ക് പ്രത്യേക നിയോജകമണ്ഡലം വേണമെന്ന് വാദിച്ച ദേശിയ നേതാവ്
  • മൂകനായക് എന്ന പ്രസിദ്ധീകരണം ആരംഭിച്ച വ്യക്തി
  • ജ്യോതിബ ഫുലെയുടെ രാഷ്ട്രീയ ശിഷ്യൻ
  • "കാളയെപ്പോലെ പണിയെടുക്കൂ, സന്ന്യാസിയെപ്പോലെ ജീവിക്കൂ"എന്ന് പ്രസ്താവിച്ച നേതാവ്
  • നാഗ്പൂർ വിമാനത്താവളം അംബേദ്‌കറിന്റെ സ്മരണാർഥം നാമകരണം ചെയ്തിരിക്കുന്നു
  • 1930 ആഗസ്റ്റിൽ നാഗ്പൂരിൽ പിന്നാക്കവിഭാഗക്കാരുടെ അഖിലേന്ത്യ സമ്മേളനം സംഘടിപ്പിച്ച വ്യക്തി
  • 1930, 1931, 1932 എന്നീ വർഷങ്ങളിൽ നടന്ന മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത അധഃകൃതരുടെ ദേശീയ നേതാവ് 
  • അംബേദ്കർ ജയന്തിയായ ഏപ്രിൽ 14 എല്ലാ വർഷവും തുല്യതാ ദിവസമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം - തമിഴ്നാട്

Related Questions:

ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ?

കൊങ്കിണി ഭാഷയെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ ദിവസമാണ് കൊങ്കിണി മാന്യത ദിനമായി ആചരിക്കുന്നത്. എന്നാണ് ഈ ദിനം ?

2021-ലെ ദേശീയ സുരക്ഷാ ദിനത്തിന്റെ പ്രമേയം ?

ദേശീയ ഡോക്ടേഴ്‌സ് ദിനം ?

2021-ലെ പ്രവാസി ഭാരതീയ ദിവസ് മുഖ്യ അതിഥി ?