ലക്ഷ്യം നിർണ്ണയിക്കുവാൻ ഉള്ള ശേഷി, ശാരീരികമായും മാനസികമായും വേണ്ട പരിപക്വത, പൂർവാർജിത നൈപുണികൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള ശിശുവിൻറെ വികസനമാണ്.........?
Aപഠന വക്രം
Bപഠന തന്ത്രം
Cഅഭിരുചി
Dപഠന സന്നദ്ധത
Answer:
D. പഠന സന്നദ്ധത
Read Explanation:
പഠന സന്നദ്ധത (Learning Readiness)
ലക്ഷ്യം നിർണ്ണയിക്കുവാൻ ഉള്ള ശേഷി, ശാരീരികമായും മാനസികമായും വേണ്ട പരിപക്വത, പൂർവാർജിത നൈപുണികൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള ശിശുവിൻറെ വികസനമാണ് പഠന സന്നദ്ധത.
പഠന സന്നദ്ധതയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളിൽ വികസന വൈകല്യങ്ങളും കായിക പോരായ്മകളും അഭിപ്രേരണയുടെ അഭാവവും സാമൂഹികമായ ആപസമായോജനവും ഉൾപെടുന്നു. അതിനാൽ ഒരു പ്രത്യേക പ്രവൃത്തി സായത്തമാക്കാൻ തുടരും മുൻപ് അധ്യാപകൻ അവരുടെ സന്നദ്ധത ഉറപ്പാക്കേണ്ടതുണ്ട്.