App Logo

No.1 PSC Learning App

1M+ Downloads
രാഷ്ട്രത്തിന്റെ നിർദ്ദേശക തത്വങ്ങൾ ഏതു രാജ്യത്തിന്റെ ഭരണഘടനയുടെ സ്വാധീനത്തിൽ നിന്നും രൂപം കൊണ്ടതാണ് ?

Aഅയർലന്റ്

Bബ്രിട്ടൺ

Cകാനഡ

Dആസ്ട്രേലിയ

Answer:

A. അയർലന്റ്

Read Explanation:

  • ഇന്ത്യൻ ഭരണഘടന ഐറിഷ് ഭരണഘടനയിൽ നിന്നും കടമെടുത്തതാണ് മാർഗനിർദ്ദേശക തത്വങ്ങൾ 
  • ഇന്ത്യയെ ക്ഷേമ രാഷ്ട്രമായി ഉയർത്താൻ ഉദ്ദേശിച്ചിട്ടുള്ള വഴിയാണ് ഈ ആശയങ്ങൾ.
  • ഗാന്ധിയൻ ലിബറൽ സോഷ്യലിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് മാർഗനിർദ്ദേശക തത്വങ്ങൾ

  • മാർഗ്ഗനിർദ്ദേശക തത്വങ്ങൾ 17 എണ്ണം ആണുള്ളത്,
  • ഇന്ത്യൻ ഭരണഘടനയുടെ നാലാം ഭാഗത്ത് ഉൾച്ചേർത്തിരിക്കുന്ന 36 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങളാണ് ഇവ.
  • സാപ്രൂ കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ് മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ ഭരണഘടനയുടെ ഭാഗമായത് 
  • ആർട്ടിക്കിൾ 37 പ്രകാരം മാർഗനിർദേശക തത്വങ്ങളിൽ ന്യായവാദത്തിനു അർഹമല്ല (non-justiciable) 

Related Questions:

വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള നിയമനിർമ്മാണത്തിനുള്ള പിൻബലം താഴെപ്പറയുന്നവയിൽ ഭരണഘടനയുടെ ഏതു അനുച്ഛേദത്തിലാണ് കാണാൻ സാധിക്കുക ?

1976-ലെ നാല്പത്തി രണ്ടാം ഭരണഘടനാ ഭേദഗതി പ്രകാരം നിർദേശക തത്വങ്ങളിൽ കൂട്ടിച്ചേർത്ത ആർട്ടിക്കിളുകൾ ഏതെല്ലാം ?

  1. അനുച്ഛേദം 39
  2. അനുച്ഛേദം 39 A
  3. അനുച്ഛേദം 43 A
  4. അനുച്ഛേദം 48 A
    ' ദി ഇൻസ്ട്രമെന്റ് ഓഫ് ഇന്റസ്ട്രക്ഷൻസ്' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

    ഇവയിൽ നിർദേശകതത്വങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെ? 

    1) നിർദേശകതത്വങ്ങളുടെ വ്യാപ്തി പരിമിതമാണ്.

    2) നിർദേശകതത്വങ്ങൾ ഒരു ക്ഷേമരാഷ്ടത്തിൻ്റെ  ആശയാദർശങ്ങളെ ഉൾക്കൊള്ളുന്നു

    3) നിർദേശകതത്വങ്ങൾ ന്യായവാദാർഹങ്ങളല്ല. നടപ്പിലാക്കപ്പെട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാൻ കഴിയില്ല.

    4) നിർദേശകതത്വങ്ങൾ പരസ്വാതന്ത്ര്യത്തിന് ഊന്നൽ നൽകുന്നു. 

    മാർഗനിർദേശക തത്വങ്ങളിലെ ഗാന്ധിയൻ ആശയങ്ങൾ ഏതെല്ലാം ?

    1. ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം
    2. കുടിൽ വ്യവസായത്തിൽ പ്രോത്സാഹനം
    3. ഏകീകൃത സിവിൽ നിയമം
    4. കൃഷിയും മൃഗസംരക്ഷണവും