Challenger App

No.1 PSC Learning App

1M+ Downloads
'A' എന്ന സ്ഥലത്തു നിന്നും 'B' എന്ന സ്ഥലത്തേക്കുള്ള ദൂരം 5 km ആണ്. ‘A'-ൽ നിന്നും ഒരു കാറും, ഒരു സ്കൂട്ടറും ഒരേ സമയം 'B' യിലേക്ക് യാത്ര തിരിച്ചു. സ്കൂട്ടറിന്റെ സ്പീഡിന്റെ ഇരട്ടി വേഗതയിലാണ് കാർ യാത്ര ചെയ്തത്. കാർ ഇടയ്ക്ക് പെട്രോൾ അടിക്കാൻ കയറിയതിനാൽ 3 മിനിറ്റ് യാത്ര ചെയ്തില്ല. അതിനു ശേഷം യാത്ര തുടർന്നു. കാറും സ്കൂട്ടറും ഒരുമിച്ചാണ് B-ൽ എത്തിച്ചേർന്നതു്. എങ്കിൽ കാറിന്റെ വേഗത

A30 km/hr

B60 km/hr

C50 km/hr

D100 km/hr

Answer:

D. 100 km/hr

Read Explanation:

സ്കൂട്ടറിന്റെ സ്പീഡ് = x എന്ന് കരുതുക

സ്കൂട്ടറിന്റെ സ്പീഡിന്റെ ഇരട്ടി വേഗതയിലാണ് കാർ യാത്ര ചെയ്തത്.

കാറിന്റെ സ്പീഡ് = 2x

 

ദൂരം = വേഗത x സമയം

 

സ്കൂട്ടറിന്റെ സ്പീഡ് = x

കാറിന്റെ സ്പീഡ് = 2x

കാർ എടുത്ത സമയം = t

സ്കൂട്ടർ എടുത്ത സമയം = t + (1/20)

[3 min എന്നത് (3/60)hour = (1/20)hr ആണ്.]

 

ചോദ്യത്തിൽ നൽകിയിരിക്കുന്നത് 'A' യിൽ നിന്നും 'B' യിലേക്കുള്ള ദൂരം 5 km. ദൂരം വ്യത്യാസപ്പെടില്ല.

 

x[t+(1/20)] = 2xt

t+(1/20) = 2t

2t-t = 1/20

t = 1/20

 

ദൂരം = വേഗത x സമയം

വേഗത = ദൂരം / സമയം

ദൂരം = 5km

കാറിന്റെ സ്പീഡ് = 5 ÷ (1/20)

= 5 x 20

= 100 km/h

 


Related Questions:

A girl goes to school at a speed of 10 km/hr. She comes back with a speed of 40 km/hr. Find her average speed for the whole journey.
ഒരു ലോറിയുടെ ശരാശരി വേഗത 56 km/hr56\text{ km/hr} ആണെങ്കിൽ ആ ലോറി 33 മണിക്കൂർ 1515 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?
image.png
ഒരു രണ്ടക്ക സംഖ്യയിലെ അക്കങ്ങളുടെ തുക 13 ആകുന്നു.പ്രസ്തുത സംഖ്യയുടെ അക്കങ്ങൾ പരസ്പരം മാറുമ്പോൾ ലഭിക്കുന്ന പുതിയ സംഖ്യ യഥാർത്ഥ സംഖ്യയേക്കാൾ 45 കൂടുതലാണെങ്കിൽ ,യഥാർത്ഥ സംഖ്യ എന്തായിരിക്കും ?
A circular path of 3 m width runs around a circular park with radius 8 m. What is the area of the path?