Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഇന്ത്യയിൽ എല്ലായിടത്തും മഴയുടെ വിതരണം ഒരുപോലെയല്ല.ഇതിന് കാരണമാകുന്ന ഭൂമിശാസ്ത്ര ഘടകങ്ങൾ എന്തെല്ലാം?

1.കാറ്റിൻറെ ദിശ

2.ഇന്ത്യയുടെ സവിശേഷമായ ആകൃതി.

3.പർവതങ്ങളുടെ കിടപ്പ്.

4.കാറ്റിലെ ഈർപ്പത്തിന്റെ അളവ്.

A1 മാത്രം ശരി.

B1,3,4 മാത്രം ശരി.

C3,4 മാത്രം ശരി.

D1,2,3,4 ഇവയെല്ലാം ശരിയാണ്.

Answer:

D. 1,2,3,4 ഇവയെല്ലാം ശരിയാണ്.

Read Explanation:

  • ദിനാന്തരീക്ഷസ്ഥിതി - ഒരു കുറഞ്ഞ സമയത്തേക്കുള്ള അന്തരീക്ഷ അവസ്ഥയെ സൂചിപ്പിക്കുന്നത് 
  • കാലാവസ്ഥ - ദീർഘകാലത്തെ ദിനാന്തരീക്ഷ സ്ഥിതിയുടെ ശരാശരി 
  • മൺസൂൺ - കാലങ്ങൾക്കനുസരിച്ചുള്ള കാറ്റിന്റെ ഗതിമാറ്റവുമായി ബന്ധപ്പെട്ട കാലാവസ്ഥ 
  • ഇന്ത്യയിൽ അനുഭവപ്പെടുന്ന മൺസൂൺ - ഉഷ്ണ മൺസൂൺ കാലാവസ്ഥ 
  • ഇന്ത്യയിൽ പൊതുവെ അനുഭവപ്പെടുന്നത് മൺസൂൺ കലാവസ്ഥയാണെങ്കിലും പ്രാദേശിക വ്യതിയാനങ്ങൾ നിലനിൽക്കുന്നു 
  • ഇന്ത്യയിൽ എല്ലായിടത്തും മഴയുടെ വിതരണം ഒരുപോലെയല്ല.ഇതിന് കാരണമാകുന്ന ഭൂമിശാസ്ത്ര ഘടകങ്ങൾ താഴെപ്പറയുന്നവയാണ് 
    • കാറ്റിൻറെ ദിശ
    • ഇന്ത്യയുടെ സവിശേഷമായ ആകൃതി
    • പർവതങ്ങളുടെ കിടപ്പ്
    • കാറ്റിലെ ഈർപ്പത്തിന്റെ അളവ്

ഇന്ത്യൻ കാലാവസ്ഥയെ നിയന്ത്രിക്കുന്ന രണ്ട് പ്രധാന ഘടകങ്ങൾ 

    • സ്ഥാനവും ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട ഘടകങ്ങൾ 
    • അക്ഷാംശം 
    • ഹിമാലയപർവ്വതം 
    • കരയുടെയും സമുദ്രത്തിന്റെയും വിന്യാസം /വിതരണം 
    • കടലിൽ നിന്നുള്ള അകലം 
    • ഉയരം 
    • ഭൂപ്രകൃതി 
  • അന്തരീക്ഷമർദ്ദം ,കാറ്റ് എന്നിവയുമായി ബന്ധപ്പെട്ട ഘടകങ്ങൾ 

Related Questions:

ആൻഡമാൻ - നിക്കോബാർ ദ്വീപസമൂഹവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക.

  1. 1. അറബിക്കടലിലാണ് ദ്വീപസമൂഹം സ്ഥിതിചെയ്യുന്നത്.
  2. 2. ഏകദേശം 200 ദ്വീപുകൾ ഉൾപ്പെടുന്നതാണ് ആൻഡമാൻ.
  3. 3. പോർട്ട്‌ ബ്ലെയറാണ് ഈ ദ്വീപസമൂഹത്തിന്റെ തലസ്ഥാനം.
  4. 4.36 ദ്വീപുകൾ ഉൾപ്പെടുന്നതാണ് നിക്കോബാർ.

    ഹിമാലയൻ നദികളെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക :

    1. ഹിമാലയ പര്‍വ്വതനിരകളില്‍ നിന്ന് ഉത്ഭവിക്കുന്നു 
    2. ഉള്‍നാടന്‍ ജലഗതാഗതത്തിന് സാധ്യത 
    3. അതിവിസ്തൃതമായ വൃഷ്ടി പ്രദേശം
    4. ഉയര്‍ന്ന ജലസേചന ശേഷി
      ഇന്ത്യയിൽ "ധാതുക്കളുടെ കലവറ" എന്ന് അറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം :

      താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏത്?

      1.പടിഞ്ഞാറൻ തീരസമതലം അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിലായി സ്ഥിതി ചെയ്യുന്നു.

      2.ഗുജറാത്ത് തീരസമതലം, കൊങ്കണ്‍ തീരസമതലം, മലബാര്‍ തീരസമതലം.എന്നിവ ഇതിൻറെ ഉപവിഭാഗങ്ങളാണ്.

      3.പടിഞ്ഞാറൻ തീരസമതലത്തിന് കിഴക്കൻ തീരെ സമതലത്തിനെ അപേക്ഷിച്ച് വീതി കുറവാണ്.

      സിക്കിമിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത് ?