Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏത്?

1.പടിഞ്ഞാറൻ തീരസമതലം അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിലായി സ്ഥിതി ചെയ്യുന്നു.

2.ഗുജറാത്ത് തീരസമതലം, കൊങ്കണ്‍ തീരസമതലം, മലബാര്‍ തീരസമതലം.എന്നിവ ഇതിൻറെ ഉപവിഭാഗങ്ങളാണ്.

3.പടിഞ്ഞാറൻ തീരസമതലത്തിന് കിഴക്കൻ തീരെ സമതലത്തിനെ അപേക്ഷിച്ച് വീതി കുറവാണ്.

A1 മാത്രം ശരി.

B1,2 മാത്രം ശരി.

C1,3 മാത്രം ശരി.

D1,2,3 മാത്രം ശരി.

Answer:

D. 1,2,3 മാത്രം ശരി.

Read Explanation:

  • ഇന്ത്യയുടെ തീരപ്രദേശം ഗുജറാത്തിലെ റാൻ ഓഫ് കച്ച് മുതൽ ഗംഗാ - ബ്രഹ്മപുത്ര ഡെൽറ്റ പ്രദേശം (സുന്ദർബെൻസ് ഡെൽറ്റ) വരെ വ്യാപിച്ചിരിക്കുന്നു. (ഏകദേശം 6100 കി.മീ നീളം).

  • ഇന്ത്യൻ തീരപ്രദേശത്തെ കിഴക്കൻ തീര സമതലമെന്നും (പൂർവതീരം) പടിഞ്ഞാറൻതീരസമതലമെന്നും (പശ്ചിമതീരം) രണ്ടായി തിരിച്ചിരിക്കുന്നു.

പടിഞ്ഞാറൻതീര സമതലം (പശ്ചിമതീരം)

  • അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിലാണ് പശ്ചിമതീര സമതലം.
  • ഈ സമതലത്തിന് ശരാശരി 50 കിലോമീറ്റർ വീതിയുണ്ട്.
  • പടിഞ്ഞാറൻ തീരസമതലത്തിന് കിഴക്കൻ തീരെ സമതലത്തിനെ അപേക്ഷിച്ച് വീതി കുറവാണ്.
  • ഗുജറാത്തിലെ കച്ച് മുതൽ കന്യാകുമാരി വരെയാണ് പശ്ചിമതീര സമതലം.
  • തെക്ക് പടിഞ്ഞാറൻ മൺസൂണിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന ഇന്ത്യൻ ഭൂപ്രദേശം
  • പശ്ചിമതീര സമതലത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു - ഗുജറാത്ത് തീരം, കൊങ്കൺ തീരം, മലബാർ തീരം.

  • മഹാരാഷ്ട്ര, ഗോവ, കർണാടകയുടെ വടക്കൻ പ്രദേശം എന്നിവ ഉൾപ്പെടുന്ന തീരം - കൊങ്കൺ തീരം 
  • കർണാടകത്തിന്റെ തെക്കൻ തീരവും കേരള തീരപ്രദേശവും ഉൾപ്പെടുന്നത് - മലബാർ തീരം 
  • ലഗൂണുകൾ കാണപ്പെടുന്ന തീരപ്രദേശം - മലബാർ തീരം 

Related Questions:

ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയല്ലാത്തത് കണ്ടെത്തുക.

  1. റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ.
  2. ഡെൽറ്റ രൂപീകരണം നടക്കുന്നു.
  3. കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു.
  4. താരതമ്യേന വീതി കൂടുതൽ.
    ഇന്ത്യയിൽ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ സ്ഥലം
    സിക്കിമിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത് ?
    ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?

    ഹിമാലയൻ നദികളെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക :

    1. ഹിമാലയ പര്‍വ്വതനിരകളില്‍ നിന്ന് ഉത്ഭവിക്കുന്നു 
    2. ഉള്‍നാടന്‍ ജലഗതാഗതത്തിന് സാധ്യത 
    3. അതിവിസ്തൃതമായ വൃഷ്ടി പ്രദേശം
    4. ഉയര്‍ന്ന ജലസേചന ശേഷി