Challenger App

No.1 PSC Learning App

1M+ Downloads
മാതൃസമാജം (MTA) വിദ്യാലയങ്ങളിൽ അനുഷ്ഠിക്കുന്ന ധർമ്മം :

Aഉച്ചഭക്ഷണ വിതരണം - മേൽനോട്ടം

Bപെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കൽ

Cവിദ്യാലയത്തേയും വീടിനെയും പരസ്പരം ബന്ധിപ്പിക്കൽ

Dഗൃഹപാഠങ്ങൾ ചെയ്യുന്നുവെന്ന് ഉറപ്പാക്കൽ

Answer:

C. വിദ്യാലയത്തേയും വീടിനെയും പരസ്പരം ബന്ധിപ്പിക്കൽ

Read Explanation:

വിദ്യാര്‍ഥികള്‍ക്ക് രണ്ടുതരം ജീവിതാനുഭവങ്ങള്‍ ഉണ്ട് :

  • ഒന്ന് വിദ്യാലയത്തിനകത്തും മറ്റേത് വിദ്യാലയത്തിനു പുറത്തും.
  • ഈ രണ്ടനുഭവങ്ങളും അവന്റെ വ്യക്തിത്വത്തെ സാരമായി സ്വാധീനിക്കുന്നു.
  • ഈ സ്വാധീനശക്തികള്‍ അവനില്‍ പരസ്പരപൂരകങ്ങളായോ ഒന്നിനു മറ്റൊന്നു അനുബന്ധമായോ അല്ലെങ്കില്‍ ഘടകവിരുദ്ധമായോ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും.
  • വിദ്യാലയങ്ങളില്‍ സദാചാരത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്ന കുട്ടി അതിനു വിരുദ്ധമായ ഒരു സാഹചര്യത്തില്‍ വീട്ടില്‍ വളരാന്‍ ഇടവരുമ്പോള്‍ അവന്റെ ഈ അനുഭവങ്ങള്‍ തമ്മില്‍ സംഘട്ടനമുണ്ടാകുന്നു എന്നത് ഒടുവില്‍ പറഞ്ഞ വസ്തുതയ്ക്ക് ഒരു ദൃഷ്ടാന്തമാണ്.
  • ഏതായാലും ഈ രണ്ട് അനുഭവങ്ങളുടെയും ആകെത്തുക വിദ്യാര്‍ഥിയുടെ വ്യക്തിത്വത്തെ സ്വാധീനിച്ചുകൊണ്ടിരിക്കും.
  • അടുത്തകാലത്ത് നടത്തിയ നിരീക്ഷണപരീക്ഷണങ്ങളില്‍നിന്ന് രണ്ടു പ്രധാന സംഗതികള്‍ വ്യക്തമായിട്ടുണ്ട്:

1. കുട്ടിയുടെ വിദ്യാലയത്തിനു പുറത്തുള്ള അനുഭവങ്ങളെപ്പറ്റി ശരിയായ അറിവുണ്ടെങ്കില്‍ അധ്യാപകന്റെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമായിത്തീരും

2. ഗാര്‍ഹിക പരിസ്ഥിതികളിലുള്ള മാറ്റം കുട്ടിയുടെ സ്കൂള്‍ ജീവിതത്തെയും ബാധിക്കും.

  • ഇത്രയും കാര്യം വ്യക്തമായതോടുകൂടി വിദ്യാര്‍ഥിയുടെ ഗാര്‍ഹികവും സാമൂഹികവുമായ പശ്ചാത്തലവും മറ്റു ബന്ധപ്പെട്ട കാര്യങ്ങളും അറിഞ്ഞിരിക്കുക എന്നത് അധ്യാപകര്‍ക്ക് സ്വന്തം കര്‍ത്തവ്യനിര്‍വഹണത്തിന് അനുപേക്ഷണീയമാണെന്ന് ബോധ്യപ്പെട്ടു തുടങ്ങി.
  • അതുപോലെ കുട്ടിയുടെ വിദ്യാലയജീവിതത്തെക്കുറിച്ച് മനസ്സിലാക്കിയാലേ അവനെ വീട്ടില്‍ വേണ്ടപോലെ നയിക്കുന്നതിന് തങ്ങള്‍ക്ക് സാധ്യമാകൂ എന്ന് രക്ഷകര്‍ത്താക്കള്‍ക്കും മനസ്സിലായി.
  • രണ്ടു ഭാഗത്തുനിന്നും ഇപ്രകാരമുണ്ടായ പ്രതികരണങ്ങള്‍മൂലം അധ്യാപകരും രക്ഷകര്‍ത്താക്കളും പരസ്പരധാരണയും സഹകരണവും പുലര്‍ത്തേണ്ടതാണെന്ന അഭിപ്രായം ഉടലെടുത്തു. ഇതാണ് അധ്യാപക രക്ഷാകര്‍തൃസംഘടനയുടെ താത്ത്വിക പശ്ചാത്തലം.

Related Questions:

ക്ലാസ്സിലെ ഒരു കുട്ടി പതിവായി ഉത്തരങ്ങൾ തെറ്റിച്ചു പറയുന്നതായി കണ്ടാൽ അധ്യാപിക എന്ന നിലയിൽ നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും
ചിൽഡ്രൻസ് ഹൗസ് എന്ന പേരിൽ വിദ്യാലയങ്ങൾ സ്ഥാപിച്ചത്
Characteristics of constructivist classroom is
Bruner emphasized the importance of which factor in learning?
ക്രീഡാപ്രവിധിയുടെ ഉപജ്ഞാതാവാര്?