മനുഷ്യ പരിണാമ പ്രക്രിയയിലെ ആദ്യകാല ഗ്രൂപ്പായിരുന്നു ----
Aഹോമിനിഡുകൾ
Bപ്രൈമേറ്റുകൾ
Cഓസ്ട്രലോപിതിക്കസ്
Dനീണ്ടെർതാൽ മനുഷ്യൻ
Answer:
B. പ്രൈമേറ്റുകൾ
Read Explanation:
മനുഷ്യ പരിണാമ പ്രക്രിയയിലെ ആദ്യകാല ഗ്രൂപ്പായിരുന്നു പ്രൈമേറ്റുകൾ.
ഒരു വലിയ വിഭാഗം സസ്തനികളുടെ ഒരു ഉപ വിഭാഗത്തെയാണ് പ്രൈമേറ്റുകൾ എന്ന് വിളിക്കുന്നത്.
അവയിൽ കുരങ്ങുകൾ, ആൾ കുരങ്ങുകൾ, മനുഷ്യർ എന്നിവർ ഉൾപ്പെടുന്നു.
അവരുടെ ശരീരത്തിൽ രോമങ്ങൾ ഉണ്ടായിരുന്നു. കൂടാതെ താരതമ്യേന ദീർഘമായ ഗർഭകാലം, സ്തന ഗ്രന്ഥി, വ്യത്യസ്ത തരം പല്ലുകൾ, ശരീരോഷ്മാവ് സ്ഥിരമായി നിലനിർത്താനുള്ള ശേഷി എന്നിവയും അവയ്ക്കുണ്ടായിരുന്നു.