Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പരിഷ്കൃതമായ യൂറോപ്പ്യൻ കലകൾ ശാസ്ത്രം തത്വജ്ഞാനം സാഹിത്യം എന്നിവയുടെ വ്യാപനം ലക്ഷ്യമാക്കി കൊണ്ടുള്ള വിദ്യാഭ്യാസമാണ് ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിന് നാം ആഗ്രഹിക്കുന്നത് - ഏത് വിദ്യാഭ്യാസ പരിഷ്കരണ രേഖയിൽ ഉൾപ്പെടുത്തിയ പ്രസ്താവനയാണിത് ?

A1844 ലെ ഹാർഡിഞ്ചിന്റെ പ്രമേയം

B1944 ലെ സർജന്റ് പദ്ധതി

C1902 ലെ ഇന്ത്യൻ സർവ്വകലാശാല കമ്മീഷൻ

D1854 ലെ വുഗുഡ്സ് ഡെസ്പാച്ച്

Answer:

D. 1854 ലെ വുഗുഡ്സ് ഡെസ്പാച്ച്

Read Explanation:

വുഡ്സ് ഡെസ്പാച്ച് (1854)

  • ‘ഇന്ത്യൻ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻറെ മാഗ്നാകാർട്ട’ എന്നറിയപ്പെടുന്നത് - വുഡ്സ് ഡെസ്പാച്ച് 

 

  • മെക്കാളെ മിനിട്സ്ന് ശേഷം 1853 ൽ കമ്പനിയുടെ ചാർട്ടർ വീണ്ടും പരിശോധിച്ച് പരിഷ്കരിക്കാനുള്ള ശ്രമം നടന്നു.

 

  • അപ്പോൾ സ്ഥിരവും സമഗ്രമായ ഒരു വിദ്യാഭ്യാസനയത്തിന്റെ ആവശ്യം അനുഭവപ്പെട്ടു.

 

  • ഈ പ്രശ്നം പരിഗണിക്കണമെന്ന് ബ്രിട്ടീഷ് പാർലമെന്റ് സെലക്ട് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

 

 

  • ചർച്ചകൾക്കുശേഷം ഇന്ത്യയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യം അംഗീകരിച്ചു.

 

  • തുടർന്ന്, കമ്പനിയുടെ കൺട്രോൾ ബോർഡിന്റെ പ്രസിഡണ്ടായിരുന്ന ചാൾസ്വുഡ് 1854 ൽ, പുതിയൊരു ചാർട്ട് പ്രസിദ്ധീകരിച്ചു ഇത് വുഡ്സ് ഡെസ്പാച്ച് എന്നാണ് അറിയപ്പെടുന്നത്.

 

  • വുഡ്സ് ഡെസ്പാച്ച് നടപ്പിലാക്കിയ സമയത്തെ ഗവർണർ ജനറൽ - ഡൽഹൗസി പ്രഭു

 

  • 1857 - ൽ കൊൽക്കത്ത, മുംബൈ, ചെന്നൈ, എന്നിവിടങ്ങളിൽ പുതിയ സർവ്വകലാശാലകൾ സ്ഥാപിക്കുവാൻ കാരണമായ വിദ്യാഭ്യാസ നയം - വുഡ്സ് ഡെസ്പാച്ച് 



ഇന്ത്യാക്കാരുടെ വിദ്യാഭ്യാസത്തിനുള്ള ചുമതല അംഗീകരിച്ചുകൊണ്ട്, വുഡ്സ് ഡെസ്പാച്ചിൽ താഴെ പറയുന്ന ശുപാർശകൾ ഉൾപ്പെടുത്തിയിരുന്നു:-

  1. എല്ലാ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ ഡയറക്ടറുടെ ആഫീസ് സ്ഥാപിക്കണം. 
  2. പൊതുവിദ്യാഭ്യാസത്തിനും പുതിയ വിദ്യാലയങ്ങൾ തുടങ്ങുന്നതിനും പ്രാധാന്യം നൽകണം.
  3. വിദ്യാലയങ്ങൾക്ക് സഹായധനം നല്കുന്ന പദ്ധതി ആരംഭിക്കണം.
  4. അധ്യാപക പരിശീലനത്തിനായി പ്രത്യേക സ്ഥാപനങ്ങൾ തുടങ്ങണം.
  5. സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം കല്പിക്കണം.
  6. പൗരസ്ത്യ വിദ്യാഭ്യാസത്തിന് പ്രോൽസാഹനം നല്കണം.
  7. കൽക്കട്ട, മദ്രാസ്, ബോംബെ എന്നീ നഗരങ്ങളിൽ സർവകലാശാലകൾ സ്ഥാപിക്കണം.
  8. സർവകലാശാലകളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നിയമം, വൈദ്യ ശാസ്ത്രം, എൻജിനീയറിംഗ് എന്നിവയിൽ വിദ്യാഭ്യാസം നല്കണം.

Related Questions:

ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ അദ്ധ്യാപക ദിനമായി ആചരിക്കുന്നത് ?
ഒരു ഓർഗനൈസേഷൻ്റെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള വസ്തുതാപരമായ വിവരങ്ങളുടെ വ്യാപനം അതിൻ്റെ …വികസനത്തിൽ നിർണ്ണായകമാണ്
വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി സാമൂഹികവും ദേശീയവുമായ ഏകീകരണം ശക്തിപ്പെടുത്തുന്നത് ഏത് കമ്മീഷൻ അംഗീകരിച്ചു ?

താഴെ നൽകിയിരിക്കുന്നത് രണ്ട് പ്രസ്താവനകളാണ്.

  1. പ്രസ്താവന 1 : ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്നതിനായി, ഇന്ത്യൻ പാർലമെന്റിന്റെ നിയമപ്രകാരം UGC സ്ഥാപിച്ചു.
  2. പ്രസ്താവന 2 : UGC ഇന്ത്യയിലെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിന്റെ ഏകോപനത്തിനും നിർണ്ണയത്തിനും നിലവാരം പുലർത്തുന്നതിനുമായി UGC സ്ഥാപിതമായത്.
    ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ ആര് ?