'ശിശുക്കളുടെ വികാരം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് മാറിക്കൊണ്ടിരിക്കും' - ഇത് ശിശു വികാരങ്ങളിൽ ഏത് സവിശേഷതയുടെ പ്രത്യേകതയാണ് ?Aക്ഷണികതBആവൃത്തിCവൈകാരിക ദൃശ്യതDചഞ്ചലതAnswer: D. ചഞ്ചലത Read Explanation: ശിശു വികാരങ്ങളുടെ സവിശേഷതകൾ ക്ഷണികത ശിശു വികാരങ്ങളിൽ അൽപ്പായുസുള്ള വികാരം. തീവ്രത ശിശുക്കൾ വികാരം ഉണർത്തുന്ന സാഹചര്യം വളരെ നിസാരമായാൽ പോലും വികാരങ്ങൾ തീവ്രമായിരിക്കും. ചഞ്ചലത (സ്ഥാനാന്തരണം) ശിശുക്കളുടെ വികാരം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് മാറിക്കൊണ്ടിരിക്കും. വൈകാരിക ദൃശ്യത ശിശു വികാരങ്ങൾ നിരീക്ഷിക്കാവുന്നതാണ്. ആവൃത്തി ശിശു ഒരു ദിവസം തന്നെ നിരവധി തവണ വികാര പ്രകടനം നടത്തുന്നു. ചിലപ്പോൾ ഒരു വികാരം തന്നെ പല തവണ ആവർത്തിക്കുന്നു. പ്രായമാകുമ്പോൾ വ്യക്തി സമായോജനം (Adjustment) കൈവരിക്കാൻ പ്രാപ്തനാകുകയും, വികാര പ്രകടനങ്ങളിലൂടെ ആവൃത്തി കുറയുകയും ചെയ്യുന്നു. ശിശുക്കളുടെ രണ്ട് വൈകാരിക അവസ്ഥകളുടെ ഇടവേള കുറവായിരിക്കും. Read more in App