App Logo

No.1 PSC Learning App

1M+ Downloads
വസ്തുക്കൾക്ക് സ്ഥാനം മൂലമോ, കോൺഫിഗറേഷൻ മൂലമോ ലഭിക്കുന്ന ഊർജമാണ് ---.

Aസ്ഥിതികോർജം

Bയാന്ത്രികോർജം

Cഗതികോർജം

Dതാപോർജ്ജം

Answer:

A. സ്ഥിതികോർജം

Read Explanation:

സ്ഥിതികോർജം (Potential Energy):

Screenshot 2024-12-11 at 1.23.19 PM.png

  • വസ്തുക്കൾക്ക് സ്ഥാനം മൂലമോ, കോൺഫിഗറേഷൻ മൂലമോ ലഭിക്കുന്ന ഊർജമാണ് സ്ഥിതികോർജം.

സ്ഥിതികോർജം രണ്ടു തരം:

  1. സ്ഥാനം മൂലമുള്ള സ്ഥിതികോർജം

  1. കോൺഫിഗറേഷൻ മൂലമുള്ള സ്ഥിതികോർജം

  1. സ്ഥാനം മൂലമുള്ള സ്ഥിതികോർജം:

  • ഗുരുത്വാകർഷണത്തിനെതിരെ ചെയ്ത പ്രവൃത്തിയാണ്, സ്ഥാനം മൂലം ലഭിച്ച സ്ഥിതികോർജത്തിനു കാരണം.

  • സ്ഥാനം മൂലമുള്ള സ്ഥിതികോർജത്തിന്റെ അളവ്, ആ വസ്തുവിൽ ഗുരുത്വാകർഷണ ബലത്തിനെതിരായി ചെയ്ത പ്രവൃത്തിയുടെ അളവിന് തുല്യമായിരിക്കും.

  • സ്ഥാനം മൂലമുള്ള സ്ഥിതികോർജം, Ep

Ep = mgh

Note:

  • സ്ഥിതികോർജം ആപേക്ഷികമായാണ് കണക്കാക്കുന്നത്.

  • അവലംബമാക്കുന്ന പ്രതലത്തിലെ സ്ഥിതികോർജം പൂജ്യമായി പരിഗണിച്ചു കൊണ്ടാണ് ഓരോ സ്ഥാനത്തേയും സ്ഥിതികോർജം കണക്കാക്കുന്നത്.

  • ഉയരം അളക്കുമ്പോൾ, തറനിരപ്പാണ് അവലംബകമായി എടുക്കുന്നത്.

  • അതിനാൽ തറനിരപ്പിലെ സ്ഥിതികോർജം സാധാരണയായി പൂജ്യം ആയി പരിഗണിക്കുന്നു.

  1. കോൺഫിഗറേഷൻ മൂലമുള്ള സ്ഥിതികോർജം:

Screenshot 2024-12-11 at 1.15.02 PM.png

  • കുലച്ചു വച്ചിരിക്കുന്ന വില്ലിലെ അമ്പിന് ചലിക്കാനാവശ്യമായ ഊർജം ലഭിക്കുന്നത്, ചരടിന്റെ വലിവും, വില്ലിന്റെ വളവും ചേർന്ന് ഉളവാക്കിയ സവിശേഷമായ വിന്യാസം (configuration) കാരണമാണ്.


Related Questions:

1 kcal = ---- J
ഒരു വസ്തുവിൽ ബലം പ്രയോഗിച്ചതു മൂലം, വസ്തുവിന് ബലത്തിന്റെ ദിശയിലാണ് സ്ഥാനാന്തരമുണ്ടാവുന്നതെങ്കിൽ, ബലം വസ്തുവിൽ ചെയ്ത പ്രവൃത്തി --- ആണ്.
പ്രവൃത്തി ചെയ്യുന്നതിന്റെ നിരക്കാണ്
വസ്തുക്കളെ ഉയർത്തുന്ന സന്ദർഭത്തിൽ ഗുരുത്വാകർഷണത്തിനെതിരായി ചെയ്ത പ്രവൃത്തി ---- ?
പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് ---.