ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം നിർമ്മിക്കപ്പെട്ട സ്ഥലം :
Aപത്തനംതിട്ട
Bമൂവാറ്റുപുഴ
Cമലമ്പുഴ
Dഇടുക്കി
Answer:
D. ഇടുക്കി
Read Explanation:
ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം നിർമ്മിക്കപ്പെട്ടത് ഇടുക്കിയിലാണ് (ഇടുക്കി അണക്കെട്ട്).
കേരളത്തിലെ പെരിയാർ നദിക്ക് കുറുകെ, കുറവൻ മലയ്ക്കും കുറത്തി മലയ്ക്കും ഇടയിലാണ് ഈ ഏഷ്യയിലെത്തന്നെ വലിയ ആർച്ച് ഡാമുകളിൽ ഒന്നായ ഇടുക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
കാനഡ സർക്കാരിന്റെ സഹായത്തോടെയാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
1969 -ന് നിർമ്മാണം ആരംഭിച്ച ഇടുക്കി അണക്കെട്ട്, 1976 ഫെബ്രുവരി 12-നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.