App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ വനിതാ മാസിക :

Aസംഗമിത്ര

Bക്രൈസ്തവ മഹിളാമണി

Cകേരളീയ സുഗുണ ബോധിനി

Dമേരി റാണി

Answer:

C. കേരളീയ സുഗുണ ബോധിനി

Read Explanation:

കേരളീയ സുഗുണ ബോധിനി

  • മലയാളത്തിലെ ആദ്യത്തെ വനിതാ മാസികയായി കണക്കാക്കപ്പെടുന്ന പ്രസിദ്ധീകരണമാണ് കേരളീയ സുഗുണ ബോധിനി

  • 1886 ൽ തിരുവനന്തപുരത്ത് നിന്ന് ആദ്യമായി പ്രസിദ്ധീകരിച്ചു.

  • കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, എം.സി. നാരായണപിള്ള, കെ. ചിദംബരം വാധിയാർ എന്നിവർ ഇതിൽ എഴുതിയിരുന്നു.

  • പാചകം, വനിതകളുടെ ജീവചരിത്രങ്ങൾ തുടങ്ങിയവ കൊണ്ട് സമ്പന്നമായിരുന്നു കേരളീയ സുഗുണ ബോധിനി

  • രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒന്നും അതു പ്രസിദ്ധീകരിച്ചിട്ടില്ല.

  • സ്ത്രീകളുടെ വിദ്യാഭ്യാസം, സഞ്ചാരം, വസ്ത്രധാരണം തുടങ്ങിയവയ്ക്കുള്ള അവകാശങ്ങൾ മാസികയിൽ ചർച്ചയായി.

  • 1886 ൽ തുടങ്ങിയ മാസിക ആറുമാസംകൊണ്ട് മാസിക നിന്നുപോയി.

  • വീണ്ടും 1892ൽ മാസിക പുനഃപ്രസിദ്ധീകരിച്ചു. തുടർന്ന് ആറുവർഷത്തോളം മാസിക മുടങ്ങാതെ നടത്തി.


Related Questions:

'മുഹിയുദ്ധീൻമാല' എന്ന കൃതിയുടെ രചയിതാവ് ആര് ?
'കമ്പ രാമായണം' എന്ന കൃതിയുടെ രചയിതാവ് ആര് ?
"സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലർ " എന്നത് ആരുടെ വരികളാണ് ?
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ (കെ എൻ വാസുദേവൻ നമ്പൂതിരി) ആത്മകഥ ഏത് ?
കൊല്ലവർഷം കൃത്യമായി രേഖപ്പെടുത്തിയ, കേരളത്തിൽ നിന്നും കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ചരിത്ര ലിഖിതം ഏത് ?