Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ആണ് താഴെ നൽകിയിരിക്കുന്നത്.ശരിയായവ തിരഞ്ഞെടുക്കുക:

 (i) ഭാഗം III ൽ ഉൾപ്പെടുത്തിയിരിക്കുന്നു

(ii) റഷ്യൻ ഭരണഘടനയിൽ നിന്നും കടം കൊണ്ടത്

(iii) ന്യായവാദാർഹമായത്

(iv) സ്വത്തവകാശത്തെ ഒഴിവാക്കി

Ai,ii,iii

Bi,iii,iv

Ci,iii

Di,iv

Answer:

B. i,iii,iv

Read Explanation:

  • ഇന്ത്യൻ ഭരണഘടനയിലെ മൂന്നാം ഭാഗത്തിൽ 12 മുതൽ 35 വരെയുള്ള അനുഛേദങ്ങളിലാണ് മൗലികവാകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്.
  • മൗലികാവകാശ ധ്വംസനമുണ്ടായാൽ കോടതി മുഖേന അതു സംരക്ഷിച്ചു കിട്ടുന്നതിനുള്ള അവകാശം പൗരനുണ്ട്.
  • 1978 ലെ 44-ാം നിയമ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് സ്വത്തവകാശം ഇല്ലാതായി.
  • ഭരണഘടനയുടെ പന്ത്രണ്ടാം ഭാഗത്തിലെ അനുഛേദം 300-എ പ്രകാരമാണ് സ്വത്തവകാശത്തെ നിയമപരമായ അവകാശം മാത്രം ആക്കിയിരിക്കുന്നത്.

Related Questions:

നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ് എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ ഏത്?
How many types of writ are there in the Indian Constitution?
മഹാരാജാവ്, രാജ ബഹാദൂർ,റായി ബഹദൂർ, റായ് സാഹിബ്, ദിവാൻ ബഹദൂർ തുടങ്ങിയ പാരമ്പര്യ പദവികൾ ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ പ്രകാരം നിരോധിച്ചിരിക്കുന്നു?
ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?
ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്ന വിഷയം ഏത്?