Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സമ്പർക്കത്തിലുള്ള രണ്ട് വസ്തുക്കൾ തമ്മിലുള്ള ആപേക്ഷിക ചലനത്തെ ചെറുക്കുന്ന ബലം?

Aഘർഷണബലം

Bവിസ്ക്കസ് ബലം

Cപ്രതലബലം

Dകാന്തികബലം

Answer:

A. ഘർഷണബലം

Read Explanation:

  • സമ്പർക്കത്തിലുള്ള രണ്ട് വസ്തുക്കൾ തമ്മിലുള്ള ആപേക്ഷിക ചലനത്തെ ചെറുക്കുന്ന ബലമാണ് ഘർഷണം (Friction).

  • വസ്തുക്കളുടെ ചലന ദിശയ്ക്ക് എതിരായിട്ടാണ് ഘർഷണം എപ്പോഴും പ്രവർത്തിക്കുന്നത്.

  • പ്രതലങ്ങളുടെ സൂക്ഷ്മമായ പരുപരുപ്പാണ് (Microscopic irregularities) ഘർഷണത്തിന് കാരണം. എത്ര മിനുസമുള്ള പ്രതലമായാലും സൂക്ഷ്മതലത്തിൽ ചെറിയ കൂടുകളും കുഴികളും ഉണ്ടാകും. ഇവ പരസ്പരം കൊരുത്തുനിൽക്കുന്നതാണ് ചലനത്തെ തടയുന്നത്.

  • ഘർഷണത്തിന്റെ ഗുണങ്ങളും ദോഷങ്ങളും

    • പ്രയോജനങ്ങൾ:

      • നമുക്ക് തറയിലൂടെ നടക്കാനും, റോഡിലൂടെ വാഹനങ്ങൾ ഓടിക്കാനും (ടയറും റോഡും തമ്മിലുള്ള ഘർഷണം മൂലം) സാധിക്കുന്നത് ഘർഷണം ഉള്ളതുകൊണ്ടാണ്.

      • പേപ്പറിൽ എഴുതാൻ സാധിക്കുന്നതും തീപ്പെട്ടി കത്തുമ്പോൾ തീ ഉണ്ടാകുന്നതും ഘർഷണം കൊണ്ടാണ്.

    • ദോഷങ്ങൾ:

      • ഘർഷണം കാരണം യന്ത്രഭാഗങ്ങൾ തേയ്മാനത്തിന് വിധേയമാകുകയും താപം (Heat) ഉത്പാദിപ്പിക്കപ്പെട്ട് ഊർഷ്ട് നഷ്ടപ്പെടുകയും ചെയ്യുന്നു.


Related Questions:

ചോക്ക് ഉപയോഗിച്ച് ബ്ലാക്ക് ബോർഡിൽ വരച്ചാൽ ചോക്കുകണങ്ങൾ ബ്ലാക്ക് ബോർഡിൽ പറ്റിപിടിക്കുന്നത് എന്തുകൊണ്ടാണ് ?

ഭൂകമ്പ തരംഗങ്ങളെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതെല്ലാം പ്രസ്താവനകളാണ് ശരിയായത്?

(i) P-തരംഗങ്ങൾക്ക് ഖരം, ദ്രാവകം, വാതകം എന്നീ മാധ്യമങ്ങളിലൂടെ സഞ്ചരിക്കാൻ സാധിക്കും.

(ii) S-തരംഗങ്ങൾക്ക് ഖരം, ദ്രാവകം എന്നീ മാധ്യമങ്ങളിലൂടെ സഞ്ചരിക്കാൻ സാധിക്കും.

(iii) സീസ്മോഗ്രാഫിൽ ആദ്യം രേഖപ്പെടുത്തപ്പെടുന്നത് ഉപരിതല തരംഗങ്ങളാണ് (surface waves).

LPG യിലെ മുഖ്യ ഘടകം ഏതായിരിക്കും?

ശ്രവണബോധം ഉളവാക്കാൻ കഴിയുന്ന ഊർജരൂപമാണ് ശബ്ദം. ശബ്ദത്തെ സംബന്ധിച്ച് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതാണ് ?

  1. വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്.
  2. ശബ്ദത്തിനു സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്
  3. മനുഷ്യരുടെ ശ്രവണപരിധി 20 Hz മുതൽ 2000 Hz വരെയാണ്.
    ഒരു ഒപ്റ്റിക്കൽ ഫൈബറിന്റെ ന്യൂമറിക്കൽ അപ്പേർച്ചർ, തന്നിരിക്കുന്ന ഡാറ്റയിൽ നിന്ന് കണക്കാക്കുക. n₁ = 2, n₂ =1: