Challenger App

No.1 PSC Learning App

1M+ Downloads
സാധാരണഗതിയിൽ ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തി :

A10 Hz നും 1000 Hz നും ഇടയിൽ

B20 Hz നും 10000 Hz നും ഇടയിൽ

C20 Hz നും 2000 Hz നും ഇടയിൽ

D20 Hz നും 20000 Hz നും ഇടയിൽ

Answer:

D. 20 Hz നും 20000 Hz നും ഇടയിൽ

Read Explanation:

ഇൻഫ്രാസോണിക് ശബ്ദങ്ങൾ (Infrasonic Sounds):

  • 20Hz-ൽ താഴെയുള്ള ആവൃത്തിയിലുള്ള ശബ്ദങ്ങളെ ഇൻഫ്രാസോണിക് ശബ്ദങ്ങൾ എന്ന് വിളിക്കുന്നു.
  • ഇൻഫ്രാസോണിക് ശബ്ദങ്ങൾക്ക് മനുഷ്യന്റെ കേൾവിയുടെ താഴ്ന്ന പരിധിക്ക് താഴെയാണ് ആവൃത്തി

ഉദാഹരണം:

  • ഭൂകമ്പങ്ങൾ, ഇടിമുഴക്കം, അഗ്നിപർവ്വതങ്ങൾ എന്നിവയാൽ ഉണ്ടാകുന്ന ശബ്ദം.
  • മനുഷ്യന്റെ ചെവിക്ക് ഈ ശബ്ദം കേൾക്കാൻ കഴിയില്ല എന്നാൽ ആനകൾക്കും തിമിംഗലങ്ങൾക്കും ഇത് കേൾക്കാനാകും

അൾട്രാസോണിക് ശബ്ദങ്ങൾ (Ultrasonic Sounds):

  • 20,000Hz-ൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദത്തെ, അൾട്രാസോണിക്സ് ശബ്ദം എന്ന് വിളിക്കുന്നു
  • അൾട്രാസോണിക് ശബ്ദങ്ങൾക്ക് മനുഷ്യന്റെ കേൾവിയുടെ ഉയർന്ന പരിധിക്ക് മുകളിലആണ് ആവൃത്തിയുള്ളത്.

ഉദാഹരണം:

  • നായ്ക്കൾ, പൂച്ചകൾ, പാറ്റകൾ, എലികൾ എന്നിവയുടെ ശ്രവണ ശക്തി.
  • മനുഷ്യർക്ക് കേൾക്കാൻ കഴിയാത്ത ഉയർന്ന ആവൃത്തികൾ അവർക്ക് കേൾക്കാനാകും

സൂപ്പർ സോണിക് ശബ്ദം (Supersonic Sound):

  • ശബ്ദത്തിന്റെ വേഗതയേക്കാൾ വേഗതയുള്ള ശബ്ദമാണ്, സൂപ്പർസോണിക് ശബ്ദം. 

ഹൈപ്പർസോണിക് ശബ്ദം (Hypersonic Sound):

  • ഹൈപ്പർസോണിക് എന്നാൽ ശബ്ദത്തിന്റെ വേഗതയേക്കാൾ അഞ്ചിരട്ടി വേഗതയുള്ള ശബ്ദമാണ്.
  • അതിനാൽ, എല്ലാ ഹൈപ്പർസോണിക് ശബ്ദവും, സൂപ്പർസോണിക് ആണ്. 
  • എന്നാൽ എല്ലാ സൂപ്പർസോണിക് ശബ്ദവും, ഹൈപ്പർസോണിക് ആയിരിക്കണമെന്നില്ല.

Related Questions:

മനുഷ്യന്റെ ചെവിയുടെ ഏത് ഭാഗമാണ് ശബ്ദ തരംഗങ്ങളെ വൈദ്യുത സിഗ്നലുകളാക്കി മാറ്റുന്നത്?
ശബ്ദത്തിൻ്റെ തീവ്രത (Intensity) ഇരട്ടിയാകുമ്പോൾ, ഡെസിബെൽ നിലയിലെ വ്യത്യാസം എത്രയാണ്?
ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തെ കുറിക്കുന്ന പദം ഏത്?
ആശുപത്രി, വിദ്യാലയം എന്നിവിടങ്ങളിൽ പരമാവധി ശബ്ദ പരിധി എത്ര?
കടലിന്റെ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത് ?