App Logo

No.1 PSC Learning App

1M+ Downloads
ചലിച്ചു കൊണ്ടിരിക്കുന്ന ദ്രാവക പടലങ്ങൾക്കിടയിൽ, അവയുടെ ആപേക്ഷിക ചലനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ, പടലങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന ഘർഷണ ബലമാണ്

Aവിസ്കസ് ബലം

Bപ്ലവക്ഷമ ബലം

Cഅഡ്ഹിഷൻ ബലം

Dകോഹിഷൻ ബലം

Answer:

A. വിസ്കസ് ബലം

Read Explanation:

  • ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് കൊഹിഷൻ ബലം

  • വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് അഡ്ഹിഷൻ ബലം

  • ചില പ്രാണികൾക്ക് ജലോപരിതലത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്നതും ദ്രാവക ഉപരിതലത്തിൽ ബ്ലേഡ്, പേപ്പർക്ലിപ്പ് ഇവ പൊങ്ങിനിൽക്കുന്നതും പ്രതലബലം മൂലമാണ്.

  • ചലിച്ചു കൊണ്ടിരിക്കുന്ന ദ്രാവകപടലങ്ങൾക്കിടയിൽ അവയുടെ ആപേക്ഷിക ചലനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ പടലങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന ഘർഷണബലമാണ് വിസ്കസ് ബലം


Related Questions:

സ്ഥാനാന്തരത്തിന്റെ യൂണിറ്റ് ?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഒരു കണികയുടെ ജഡത്വാഘൂർണമായി ബന്ധപ്പെട്ട സമവാക്യം ഏത്

ഒരു വസ്തുവിനെ നിശ്ചലമായി നിലനിർത്തുന്ന ഒരു ശക്തിയാണ് സ്ഥിതഘർഷണം. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ഗതികഘർഷണം സമ്പർക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നു. എന്നാൽ സ്ഥിതഘർഷണം ആശ്രയിക്കുന്നില്ല.
  2. ഗതികഘർഷണം സമ്പർക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നില്ല. എന്നാൽ സ്ഥിതഘർഷണം ആശ്രയിക്കുന്നു.
  3. ഗതികഘർഷണവും സ്ഥിതഘർഷണവും സമ്പർക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നു.
  4. ഗതികഘർഷണവും സ്ഥിതഘർഷണവും സമ്പർക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നില്ല.
    കോണീയ ആക്കത്തിന്റെ SI യൂണിറ്റ് താഴെ പറയുന്നതിൽ ഏതാണ്?
    For progressive wave reflected at a rigid boundary