Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൽക്കരിയുടെ ഉന്നതമായ വകഭേദമാണ്

Aപീറ്റ്

Bലിഗ്നെറ്റ്

Cബിറ്റുമിനസ്

Dആന്ദ്രസൈറ്റ്

Answer:

D. ആന്ദ്രസൈറ്റ്

Read Explanation:

കല്‍ക്കരി

  • ചരിത്രാതീതകാലത്ത്‌ മണ്‍മറഞ്ഞ വൃക്ഷങ്ങളുടെ അവശിഷ്ടങ്ങളില്‍നിന്നാണ്‌ കല്‍ക്കരി രൂപമെടുക്കുന്നത്‌.

  • കാര്‍ബോണിഫെറസ്‌ കാലഘട്ടത്തിലാണ്‌ (250 ദശലക്ഷത്തോളം വര്‍ഷം മുമ്പ്‌) കല്‍ക്കരി രൂപമെടുക്കാന്‍ കാരണമായ വൃക്ഷങ്ങൾ ഉണ്ടായിരുന്നതെന്ന്‌ കരുതപ്പെടുന്നു.

  • കൽക്കരിയാണ് 'കറുത്ത വജ്രം' എന്നറിയപ്പെടുന്നത്.

  • കല്‍ക്കരിയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണിന്റെ അളവിനനുസരിച്ച്‌ പീറ്റ്‌, ലിഗ്നൈറ്റ്, ബിറ്റുമെനസ്‌, ആന്ത്രാസൈറ്റ്‌ എന്നിങ്ങനെ നാലായിതിരിക്കാറുണ്ട്‌. 

  • കാര്‍ബണിന്റെ അംശം ഏറ്റവും ഉയര്‍ന്ന കല്‍ക്കരിയിനമാണ്‌ ആന്ത്രാസൈറ്റ്‌ (94-98 ശതമാനം)

  • ബിറ്റുമെനസ്‌ കല്‍ക്കരിയില്‍ കാർബണിന്റെ ശതമാനം 78 മുതല്‍ 86 വരെയാണ്‌. 

  • 28 മുതല്‍ 30 ശതമാനം വരെ കാര്‍ബണ്‍ അടങ്ങിയ കൽക്കരിയുടെ രൂപാന്തരമാണ്‌ ലിഗ്നൈറ്റ്. 


Related Questions:

Which state ranks highest in renewable energy capacity in India?
കോർബ കൽക്കരിപ്പാടം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
Which atomic power station in India is built completely indigenously?

താഴെ കൊടുത്തിട്ടുള്ളവയിൽ നിന്നും പുനഃസ്ഥാപനശേഷിയുള്ളതും, ചെലവു കുറഞ്ഞതും, പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കാത്തതുമായ ഊർജ്ജ സ്രോതസുകൾ കണ്ടെത്തുക.

1) കൽക്കരി

2) വേലിയോർജ്ജം  

3) ജൈവ വാതകം

4) പെട്രോളിയം

5) സൗരോർജ്ജം

താഴെ പറയുന്നവയിൽ പാരമ്പര്യ ഊർജ്ജ സ്രോതസ്സ് ഏത്?