ഹോമോ സാപിയൻസ്
ഹോമോ ഇറക്ടസിനുശേഷം ഭൂമിയിൽ പ്രത്യക്ഷപ്പെട്ട മനുഷ്യവർഗ്ഗമാണ് ഹോമോ സാപിയൻസ്.
ഉദ്ദേശം 8 ലക്ഷം വർഷങ്ങൾക്കുമുമ്പ് ആഫ്രിക്കയിലാണ് ഇവർ ഉത്ഭവിച്ചത്.
ഹോമോ ഇറക്ടസിനെപ്പോലെ ഹോമോ സാപിയൻമാരും ആഫ്രിക്കൻ വൻകരയിൽ നിന്ന് ഏഷ്യ, യൂറോപ്പ്, എന്നിവിടങ്ങളിൽ എത്തുകയായിരുന്നു.
“ബുദ്ധിമാനായ മനുഷ്യൻ" എന്നാണ് അവർ അറിയപ്പെടുന്നത്.
ഹോമോ സാപിയൻസിന്റെ ഫോസിലുകൾ യൂറോപ്പിലാദ്യമായി കണ്ടെടുത്തത് ജർമ്മനിയിലെ ഹെയ്ഡൽബർഗ്, നിയാണ്ടർത്താൽ എന്നീ പ്രദേശങ്ങളിൽ നിന്നാണ്
. " ഹെയ്ഡൽബർഗിലെ ഫോസിലുകളെ 'ഹോമോ ഹെയ്ഡൽബർഗെൻസിസ് " എന്നും നിയാണ്ടർ ത്താൽ താഴ്വരയിലെ ഫോസിലുകളെ നിയാണ്ടർത്താലെൻസിസ് "എന്നും വിളിക്കുന്നു.