Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറായ പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ?

Aഇന്ദിരാഗാന്ധി

Bനരേന്ദ്രമോദി

Cജവഹർലാൽ നെഹ്റു

Dമൻമോഹൻ സിംഗ്

Answer:

C. ജവഹർലാൽ നെഹ്റു

Read Explanation:

  • 1954-ൽ ചൈനയുമായി അതിർത്തിതർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വങ്ങൾ.
  • ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായുമാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്.
  • 1954 ഏപ്രിൽ 29 നായിരുന്നു പരസ്പരം ഒപ്പു വെച്ചത്.

പഞ്ചശീല തത്വങ്ങൾ ഇനി പറയുന്നവയാണ് :

  1. രാഷ്ടങ്ങളുടെ അതിരുകളെയും പരമാധികാരത്തെയും പരസ്പരം ബഹുമാനിക്കുക
  2. ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക
  3. സമത്വവും പരസ്പരനേട്ടവും ഉറപ്പുവരുത്തുക
  4. പരസ്പരം ആക്രമിക്കാതിരിക്കുക
  5. സമാധാനപരമായ സഹവർത്തിത്വവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുക

Related Questions:

മണിപ്പൂരിൽ “അഫ്സപ്പ്' എന്ന പട്ടാളത്തിന്റെ പ്രത്യേകാധികാര നിയമത്തിനെതിരെ നിരാഹാര സമരം നടത്തിയ വനിത :
താഷ്കാന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മലയാളി ?
സംസ്ഥാന പുനഃസംഘടന കമ്മീഷൻനിലെ മലയാളിയായ അംഗം ആര് ?
1948 ഫെബ്രുവരിയിൽ നടന്ന ജനഹിതപരിശോധനയിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച നാട്ടുരാജ്യം