Aവ്യവഹാര മനഃശ്ശാസ്ത്രം
Bധർമ്മ മനഃശ്ശാസ്ത്രം
Cഘടനാ മനഃശ്ശാസ്ത്രം
Dമാനവീക മനഃശ്ശാസ്ത്രം
Answer:
C. ഘടനാ മനഃശ്ശാസ്ത്രം
Read Explanation:
ആത്മപരിശോധന രീതി / ആത്മനിഷ്ഠരീതി (Introspection Method)
ഘടനാ മനഃശാസ്ത്രത്തിന്റെ (Structuralism) പ്രധാന പഠനരീതിയാണ് 'ആത്മനിഷ്ഠ രീതി'
'Introspection' എന്നതിൽ രണ്ട് വാക്കുകൾ ഉൾച്ചേർന്നിട്ടുണ്ട്. 'Intra' അഥവാ inside, 'inspection' അഥവാ to look at (Introspection means - looking inside)(Introspection = Action of searching one's feeling or thoughts)
സ്വന്തം മനസ്സിൻറെ ഉള്ളിലേക്ക് നോക്കലിനാണ് ഇതിൽ പ്രാധാന്യം. ഈ രീതിയിൽ ഒരാൾ സ്വന്തം മാനസിക അവസ്ഥകളെയും പ്രക്രിയകളെയും മനസ്സിൻറെ ഉള്ളിലേക്ക് നോക്കിക്കൊണ്ട് വിവരിക്കുകയും വിശകലന വിധേയമാക്കുകയുമാണ് ചെയ്യുന്നത്.
വില്യം വൂണ്ടും, എഡ്‌വാർഡ് റ്റിച്ച്നർ എന്നിവരാണ് ഈ രീതിയുടെ പ്രമുഖ വക്താക്കൾ.
ഈ രീതി ആദ്യമായി ഉപയോഗിച്ചതും വൂണ്ട് ആണ്. ഈ രീതിയെ കൂടുതൽ ശാസ്ത്രീയവും കൃത്യവുമാക്കിയത് റ്റിച്ച്നറുടെ സ്വാധീനത്തിലാണ്.
മനുഷ്യ മനസ്സിനെ അതിന്റെ അടിസ്ഥാന ഘടകങ്ങളായി വേർതിരിക്കാമെന്ന് ഇവർ വിശ്വസിച്ചു.
ആത്മനിഷ്ഠ രീതി സ്വാഭാവികമാണ്, ഏതു സാഹചര്യത്തിലും ഉപയോഗിക്കാവുന്നതുമാണ്.
എന്നാൽ വിശ്വാസ്യത, ശാസ്ത്രീയത എന്നിവ വേണ്ടത്ര ഉണ്ടെന്ന് പറയാനാകില്ല. കുട്ടികളിലും അസാധാരണ മാനസികാവസ്ഥ ഉള്ളവരിലും ഈ രീതി പ്രായോഗികമാകില്ല
വ്യവഹാര മനഃശ്ശാസ്ത്രം (Behaviorism): നിരീക്ഷിക്കാൻ കഴിയുന്ന ബാഹ്യ പെരുമാറ്റങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മനഃശാസ്ത്ര സമീപനമാണിത്. അന്തർദർശന രീതിയെ ഇവർ നിരാകരിച്ചു.
ധർമ്മ മനഃശ്ശാസ്ത്രം (Functionalism): മനസ്സിന്റെ ഘടനയേക്കാൾ, മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നു, അതായത്, ഒരു വ്യക്തിയെ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാൻ മനസ്സ് എങ്ങനെ സഹായിക്കുന്നു എന്നതിലാണ് ഈ സമീപനം ശ്രദ്ധ കേന്ദ്രീകരിച്ചത്.
മാനവീക മനഃശ്ശാസ്ത്രം (Humanistic Psychology): ഓരോ വ്യക്തിയുടെയും ആന്തരിക കഴിവുകൾ, സ്വയം വികസിപ്പിക്കാനുള്ള ആഗ്രഹം, വ്യക്തിപരമായ വളർച്ച എന്നിവയ്ക്ക് ഊന്നൽ നൽകുന്ന സമീപനമാണിത്.