Challenger App

No.1 PSC Learning App

1M+ Downloads
പ്രപഞ്ചത്തിലെ ഏത് രണ്ട് വസ്തുക്കളും, അവയുടെ പിണ്ഡത്തിന്റെ ഗുണനത്തിന് നേർ ആനുപാതികവും, അവയ്ക്കിടയിലുള്ള ദൂരത്തിന്റെ വർഗ്ഗത്തിന് വിപരീത അനുപാതവുമുള്ള ഒരു ശക്തിയാൽ, പരസ്പരം ആകർഷിക്കപ്പെടുന്നുവെന്ന് പ്രസ്താവിക്കുന്ന നിയമം ആണ് ?

Aഓംന് നിയമം

Bബോയ്‌ലിൻറെ നിയമം

Cചലന നിയമം

Dസാർവത്രിക ഗുരുത്വാകർഷണ നിയമം

Answer:

D. സാർവത്രിക ഗുരുത്വാകർഷണ നിയമം

Read Explanation:

സാർവിക ഗുരുത്വാകർഷണ നിയമം (Universal Law of Gravitation):

Screenshot 2024-11-27 at 4.40.59 PM.png
  • പ്രപഞ്ചത്തിലെ വസ്തുക്കളുടെ പരസ്പര ആകർഷണത്തെക്കുറിച്ച് സമഗ്രമായ ഒരു നിയമം ആദ്യമായി ആവിഷ്കരിച്ചത് സർ ഐസക് ന്യൂട്ടൻ ആണ്.

  • ഇതാണ് സാർവിക ഗുരുത്വാകർഷണ നിയമം.

Screenshot 2024-11-27 at 4.45.12 PM.png
  • സാർവിക ഗുരുത്വാകർഷണ നിയമം (Universal Law of Gravitation) പ്രസ്താവിക്കുന്നത്, പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും പരസ്പരം ആകർഷിക്കുന്നു എന്നാണു.

  • രണ്ടു വസ്തുക്കൾ തമ്മിലുള്ള ആകർഷണബലം (Gravitational force) അവയുടെ മാസുകളുടെ ഗുണനഫലത്തിന് നേർ അനുപാതത്തിലും.

  • അകലത്തിന്റെ വർഗത്തിന് വിപരീത അനുപാതത്തിലും ആണ്.

Screenshot 2024-11-27 at 4.28.42 PM.png

Related Questions:

ഗുരുത്വാകർഷണ സ്ഥിരാംഗത്തിന്റെ മൂല്യം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ?
ഭൂഗുരുത്വാകർഷണ ബലത്താൽ വസ്തുക്കൾക്കുണ്ടാവുന്ന ത്വരണം, --- എന്ന് അറിയപ്പെടുന്നു.

ഭൂമിയിൽ നിന്നും, ഒരു വസ്തുവിന് നൽകേണ്ട പാലായന പ്രവേഗം, താഴെ സൂചിപ്പിക്കുന്നതിൽ ഏതൊക്കെയായും ബന്ധപ്പെട്ടിരിക്കുന്നു?

  1. വസ്തുവിന്റെ മാസ്
  2. ഭൂമിയുടെ മാസ്
  3. വസ്തുവിന്റെ ആരം
  4. ഭൂമിയുടെ ആരം
    ഭാരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
    ഭാരം അളക്കുന്ന ഉപകരണമാണ് :