Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചതുരത്തിന്റെ നീളം 40 സെ.മീ. വീതി 30 സെ.മീ. ഈ ചതുരത്തിന്റെ നാലു മൂലയിൽനിന്നും 3 സെ.മീ. വശമുള്ള ഓരോ സമചതുരങ്ങൾ മുറിച്ചു മാറ്റിയാൽ ബാക്കിയുള്ള ഭാഗത്തിന്റെ വിസ്തീർണ്ണമെന്ത്?

A1200 ച.സെ.മീ.

B1164 ച.സെ.മീ.

C1100 ച.സെ.മീ.

D1264 ച.സെ.മീ.

Answer:

B. 1164 ച.സെ.മീ.

Read Explanation:

ഒരു ചതുരത്തിന്റെ നീളം 40 സെ.മീ. വീതി 30 സെ.മീ ആണെങ്കിൽ വിസ്തീർണ്ണം = 40 × 30 = 1200 3 സെ.മീ. വശമുള്ള സമചതുരത്തിന്റെ വിസ്തീർണ്ണം = 3 × 3 = 9 മുറിച്ച് മാറ്റിയ സമചതുരങ്ങൾ = 4 സമചതുരങ്ങളുടെ ആകെ വിസ്തീർണ്ണം = 9 × 4 = 36 ചതുരശ്ര സെ.മീ ബാക്കിയുള്ള ഭാഗത്തിന്റെ വിസ്തീർണ്ണം = 1200 - 36 = 1164 ച.സെ.മീ.


Related Questions:

ഒരു ചതുരത്തിന്റെ നീളം വീതിയേക്കാൾ 4 സെ.മി കൂടുതലാണ്. ചതുരത്തിന്റെ ചുറ്റളവ് 40 സെ.മി ആയാൽ അതിന്റെ നീളം എത്ര?
ഒരു ചതുരത്തിലുള്ള കളിസ്ഥലത്തിന്റെ കോണോട് കോൺ നീളം 15 മീറ്ററും കളി സ്ഥലത്തിന്റെ വിസ്തീർണ്ണം 108 ചതുരശ്ര മീറ്ററും ആണ് എങ്കിൽ ആ കളിസ്ഥലത്തിന് ചുറ്റും വേലികെട്ടാൻ ഒരു മീറ്ററിന് 50 രൂപ നിരക്കിൽ എത്രയാകും ?
ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 120 മീറ്ററും വീതി 85 മീറ്ററുമായാൽ അതിന്റെ ചുറ്റളവ്എത്ര?
ഒരു ഗോളത്തിന്റെ വ്യാസം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാകും ?
ഒരു ബക്കറ്റിന്റെ ആകൃതിയിലുള്ള ഒരു വാട്ടർ ടാങ്ക് മുകളിൽ 50 സെന്റീമീറ്റർ താഴെ 32 സെന്റീമീറ്റർ വ്യാസമുള്ളതാണ് . 42 സെന്റീമീറ്റർ ഉയരമുള്ള വാട്ടർ ടാങ്കിന്റെ ശേഷി ലിറ്ററിൽ എത്രയാണ് ?