App Logo

No.1 PSC Learning App

1M+ Downloads
ഭൂമധ്യരേഖയ്ക്കടുത്ത് വാണിജ്യവാതങ്ങൾ കൂടിച്ചേരുന്ന ന്യൂനമർദ്ദമേഖല :

Aഉപോഷ്ണ ഉച്ചമർദ്ദ മേഖല

Bമധ്യരേഖ ന്യൂനമർദ്ദ മേഖല

Cഅന്തർ ഉഷ്ണമേഖലാ സംക്രമണമേഖല

Dഉപധ്രുവീയന്യൂനമർദ്ദമേഖല

Answer:

C. അന്തർ ഉഷ്ണമേഖലാ സംക്രമണമേഖല

Read Explanation:

അന്തർ ഉഷ്ണമേഖലാ സംക്രമണമേഖല

 (Intertropical Convergence Zone (ITCZ) 

  • ഭൂമധ്യരേഖയ്ക്കടുത്ത് വാണിജ്യവാതങ്ങൾ കൂടിച്ചേരുന്ന ഒരു ന്യൂനമർദ്ദമേഖലയാണിത്. 

  • ഇവിടെ വായു മുകളിലേക്ക് ഉയരുന്നു. 

  • ജുലായ് മാസത്തിൽ ITC/ ൻ്റെ സ്ഥാനം 25° വടക്ക് അക്ഷാംശപ്രദേശത്ത് ഗംഗാസമതലത്തിന് മുകളിലായിട്ടായിരിക്കും. 

  • ഇത് മൺസൂൺ തടം എന്നറിയപ്പെടുന്നു.

  • ഈ മൺസൂൺ തടം വടക്ക്, വട ക്കുപടിഞ്ഞാറൻ ഇന്ത്യയിൽ താപീയ ന്യൂനമർദ്ദമേഖല രൂപപ്പെടുന്നതിന് പ്രചോദനമാകുന്നു.

  •  ITC/ ൻ്റെ സ്ഥാന മാറ്റത്തോടെ ദക്ഷിണാർധഗോളത്തിലെ വാണിജ്യവാതങ്ങൾ കൊറിയോലിസ് ബലംമൂലം 40º - 60° പൂർവരേഖാംശങ്ങൾക്കിടയിൽ ഭൂമധ്യരേഖ മറികടന്ന് തെക്കുപടിഞ്ഞാറുനിന്നും വടക്കുകിഴക്ക് ദിശയിൽ വീശുവാൻ തുടങ്ങുന്നു. 

  • ഇവയാണ് തെക്കുപടിഞ്ഞാറൻ മൺസുൺ കാറ്റുകളാകുന്നത്. 

  • ശൈത്യകാലത്ത് ITC/ തെക്ക് ഭാഗത്തേക്ക് മാറുന്നു. 

  • തൽഫലമായി കാറ്റിൻ്റെ ദിശ വിപരീതമായി വടക്കുകിഴക്കുനിന്നും തെക്ക്, തെക്കുപടിഞ്ഞാറായി മാറുന്നു. 

  • അവയാണ് വടക്കുകിഴക്കൻ മൺസൂൺ.


Related Questions:

ശീതജലപ്രവാഹമായ പെറു അല്ലെങ്കിൽ ഹംബോൾട്ട് പ്രവാഹത്തെ താൽക്കാലികമായി മാറ്റി പ്രസ്തുത സ്ഥാനത്ത് എത്തുന്ന മധ്യരേഖാ ഉഷ്ണജലപ്രവാഹത്തിൻ്റെ ഒരു തുടർച്ച മാത്രമാണ് :
Which among the following local storms is essential for the early ripening of mangoes in Kerala and coastal Karnataka?
Which monsoon brings the dry, cool and dense Central Asian air masses to large parts of India?
The Arakan Hills play a significant role in modifying the path of which monsoon branch?
Which local storm is locally referred to as Kalbaisakhi due to its devastating nature during the month of Baisakh?