Challenger App

No.1 PSC Learning App

1M+ Downloads
വൻതുക പ്രതിഫലം നൽകാം എന്ന വാഗ്ദാനത്തിലൂടെയും മറ്റും ആളുകളെ പ്രലോഭിതരാക്കി വിശ്വാസയോഗ്യമായ രേഖകൾ കാണിച്ച് പണം തട്ടുന്ന രീതി അറിയപ്പെടുന്നത് :

Aനൈജീരിയൻ 419

Bക്രാക്കിങ്

Cസൈബർ ടോർട്സ്

Dസൈബർ ബുള്ളിയിങ്

Answer:

A. നൈജീരിയൻ 419

Read Explanation:

  • വൻതുക പ്രതിഫലം നൽകാം എന്ന വാഗ്ദാനത്തിലൂടെയും മറ്റും ആളുകളെ പ്രലോഭിതരാക്കി വിശ്വാസയോഗ്യമായ രേഖകൾ കാണിച്ച് പണം തട്ടുന്ന രീതി അറിയപ്പെടുന്നത് - നൈജീരിയൻ 419

 

  • കരുതിക്കൂട്ടി ഇരയെ ഭയപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ അപമാനിക്കാനോ, ഭീഷണിപ്പെടുത്താനോ സൈബർ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് അറിയപ്പെടുന്നത് - സൈബർ സ്റ്റാക്കിങ്
  • സൈബർ സ്റ്റാക്കിങ് നടത്തുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയാണെങ്കിൽ അറിയപ്പെടുന്നത് - സൈബർ ബുള്ളിയിങ് (Cyber Bullying)

 

  • സൈബർ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു രാജ്യത്തിലെ ജനങ്ങൾക്കെതിരായോ സംസ്കാരത്തിനെതിരായോ, സമ്പദ് വ്യവസ്ഥയ്ക്കതിരായോ രാഷ്ട്രീയ നിലപാടുകൾക്കെതിരായോ നടത്തുന്ന ആക്രമണങ്ങളാണ് - സൈബർ തീവ്രവാദം (Cyber terrorism)

 

  • ഒരു വ്യക്തിയുടെ സ്വകാര്യ അവകാശങ്ങളെ ഹനിക്കുന്ന കുറ്റകൃത്യങ്ങൾ അറിയപ്പെടുന്നത് - സൈബർ ടോർട്സ് (Cyber torts) 

 

  • ഉടമയുടെ അറിവോ അനുമതിയോ കൂടാതെയോ തെറ്റിദ്ധരിപ്പിച്ചോ അയാളുടെ കമ്പ്യൂട്ടറിലോ നെറ്റ് വർക്ക് സംവിധാനത്തിലോ ദുരുദ്ദേശ്യത്തോടെ പ്രവേശിച്ച് സുരക്ഷാ വീഴ്ചകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രധാന പ്രോഗ്രാമുകളിൽ മാറ്റം വരുത്തിക്കൊണ്ട് പ്രസ്തുത സംവിധാനങ്ങളെ മുഴുവൻ തകരാറിലാക്കുന്ന കുറ്റകൃത്യം - ക്രാക്കിങ് (Cracking)

 

 


Related Questions:

Which of the following measures can be taken against Malware Attacks?

1.Download an anti-malware program that also helps prevent infections.

2.ActivateNetwork Threat Protection, Firewall and Antivirus

വാനാക്രൈയ്‌ക്കെതിരെ മൈക്രോസോഫ്റ്റ് എഞ്ചിനീയർമാർ വികസിപ്പിച്ച പ്രോഗ്രാമർ
Which of the following are considered as cyber phishing emails?
ഇലക്ട്രോണിക് രീതിയിൽ അശ്ലീലം പ്രചരിപ്പിക്കുന്നത് അറിയപ്പെടുന്നത് ?
ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു ആൻ്റിവൈറസ് സോഫ്റ്റ്‌വെയർ?