Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഉദാഹരണങ്ങളിലൂടെ താരതമ്യപഠനം നടത്തി സാമാന്യവൽക്കരണത്തിലെത്തുന്ന പഠന രീതി ?

Aഉദ്ഗ്രഥന രീതി

Bനിഗമന രീതി

Cആഗമന രീതി

Dഅപ്രഗ്രഥന രീതി

Answer:

C. ആഗമന രീതി

Read Explanation:

ആഗമന രീതി (Inductive Method)

  • പഠനപ്രക്രിയയിൽ ധാരാളമായി പ്രയോജനപ്പെടുത്തുന്ന പഠന രീതിയാണ് - ആഗമന നിഗമന രീതി 
  • ഉദാഹരണങ്ങളിലൂടെയും അനുഭവങ്ങളിലുടെയും പൊതുതത്ത്വത്തിലേക്ക് എത്തിച്ചേരുന്ന പഠന രീതി - ആഗമന രീതി
  • ആഗമനരീതിയിൽ പഠിതാവിന്റെ നിരീക്ഷണത്തിലൂടെയും വിശകലനത്തിലൂടെയുമാണ് ആശയ രൂപീകരണം നടക്കുന്നത്.
  • ആഗമനരീതിയിൽ പഠിതാവ് അവരുടെ ബുദ്ധി, മുന്നനുഭവം, ചിന്താശേഷി എന്നീ മാനസിക പ്രക്രിയകൾ പഠനത്തിൽ പ്രയോജനപ്പെടുത്തുന്നു.
ആഗമന, നിഗമന രീതി - ഒറ്റനോട്ടത്തിൽ
ആഗമനരീതി (Inductive Method) നിഗമനരീതി (Deductive Method)
ശിശുകേന്ദ്രിതം അധ്യാപക കേന്ദ്രിതം 
അറിവിന്റെ ഒഴുക്ക് ഉദാഹരണങ്ങളിൽ നിന്ന് പൊതുതത്ത്വത്തിലേക്ക്  അറിവിന്റെ ഒഴുക്ക് പൊതുതത്ത്വത്തിൽ നിന്ന് ഉദാഹരണങ്ങളിലേക്ക്
സ്വാശ്രയശീലം വളർത്തുന്നു ആശ്രിതത്വം വളർത്തുന്നു
പുതിയ അറിവിലേക്ക് നയിക്കുന്നു അധ്യാപകൻ അറിവു പകർന്നു കൊടുക്കുന്നു
പ്രവർത്തനങ്ങളിലൂടെ പുതിയ ആശയത്തിൽ എത്തിച്ചേരുന്നു അധ്യാപകൻ ആശയം വിശദീകരിക്കുന്നു
സമയം അധികം വേണ്ടി വരുന്നു കുറച്ചു സമയമേ ആവശ്യമുള്ളൂ
കുട്ടികളുടെ കാഴ്ചപ്പാടിനു യോജിച്ചത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടത്
അന്വേഷണാത്മക രീതി, പ്രോജക്ട് രീതി, പ്രശ്നാപഗ്രഥനരീതി എന്നിവയിൽ ഉപയോഗിക്കുന്നു  പ്രഭാഷണരീതി, ഡെമോൺസ്ട്രേഷൻ രീതി എന്നിവയിൽ ഉപയോഗിക്കുന്നു
വിശകലനാത്മക ചിന്ത വളർത്തുന്നു ആശയങ്ങൾ കേട്ടു പഠിക്കുന്നു

Related Questions:

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനുള്ള പരിഗണനകളിൽ പെടാത്തത് ഏത് ?
Which is not a characteristic of a good lesson plan?

ഒരു ഉൾച്ചേർക്കൽ ക്ലാസ്മുറിയിൽ അധ്യാപകർ

  1. വ്യത്യസ്ത പഠന സാങ്കേതികങ്ങൾ ഉപയോഗിക്കുന്നു.
  2. കുട്ടികളുടെ ആട്ടോണമി പരിപോഷിപ്പിക്കുന്നു.
  3. സഹവർത്തിത പഠന പ്രവർത്തനങ്ങൾ ഉപയോഗിക്കുന്നു.
  4. സുരക്ഷിതവും ഋണാത്മകവുമായ പരിസരം സൃഷ്ടിക്കുന്നു.
    Find out the correct pair :
    ക്രിയാഗവേഷണ രീതി (Action Research) ആവിഷ്ക്കരിച്ചത് ആര് ?