App Logo

No.1 PSC Learning App

1M+ Downloads
സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ലക്ടറായി ഉപയോഗിക്കുന്ന ദർപ്പണം :

Aകോൺവെക്സ് ദർപ്പണം

Bകോൺകേവ് ദർപ്പണം

Cസമതല ദർപ്പണം

Dഇവയൊന്നുമല്ല

Answer:

A. കോൺവെക്സ് ദർപ്പണം

Read Explanation:

Note:

         തെരുവ് വിളക്കുകളിൽ പ്രതിഫലനങ്ങളായി, കോൺവെക്സ് മിററുകൾ ഉപയോഗിക്കുന്നു. കാരണം അവയ്ക്ക് വിശാലമായ പ്രദേശത്തേക്ക് പ്രകാശം പരത്താൻ കഴിയുന്നു.

        സെർച്ച് ലൈറ്റുകളിലും, ടോർച്ചുകളിലും കോൺകേവ് മിററുകൾ ഉപയോഗിക്കുന്നു. കാരണം കൂടുതൽ ഫോക്കസ് ചെയ്ത് ലൈറ്റ് ബീം സൃഷ്ടിക്കാൻ കഴിയുന്നു, അങ്ങനെ തിരച്ചിലിൽ സഹായകമാകുന്നു.

ഗോളിയെ ദർപ്പണങ്ങൾ:

       പ്രതിപതന തലം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങളാണ് ഗോളീയ ദർപ്പണങ്ങൾ.  

ഗോളീയ ദർപ്പണങ്ങൾ രണ്ട് തരം:

  1. കോൺകേവ് ദർപ്പണം
  2. കോൺവെക്സ്ദർപ്പണം

കോൺകേവ് ദർപ്പണം:

  • പ്രതിപതന തലം അകത്തോട്ട് കുഴിഞ്ഞ ഗോളിയെ ദർപ്പണങ്ങൾ 
  • യഥാർത്ഥ പ്രതിബിംബം സാധ്യമാവുന്ന ദർപ്പണം
  • നിവർന്നതും വലതുമായ പ്രതിബിംബം.

ഉപയോഗങ്ങൾ:

        ടോർച്ചിലെ റിഫ്ലക്ടർ , ഷേവിങ് മിറർ, സോളാർ കുക്കറിൽ, സിനിമ പ്രൊജക്ടറുകളിൽ, മേക്കപ്പ് മിറർ, ഡോക്ടർമാർ ഉപയോഗിക്കുന്ന ഹെഡ് ലൈറ്റുകളിൽ, കാറിലെ ഹെഡ് ലൈറ്റിൽ

കോൺവെക്സ് ദർപ്പണം:

  • പ്രതിപതന തലം പുറത്തേക്ക് ഉന്തി  നിൽക്കുന്ന ഗോളിയെ ദർപ്പണങ്ങൾ
  • മുഖ്യ ഫോക്കസിനും പോളിനും ഇടയിൽ പ്രതിബിംബം രൂപപ്പെടുന്നു 
  • ചെറുതും, മിഥ്യയും, നിവർന്നതും, കൂടുതൽ വിസ്തൃതി ലഭ്യമാകുന്നതുമായ പ്രതിബിംബം 

ഉപയോഗങ്ങൾ:

         സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ലക്ടറായി, റിയർവ്യൂ മിറർ, സൺഗ്ലാസുകൾ നിർമ്മിക്കാൻ


Related Questions:

ഒരു വസ്തുവിന് അതിന്റെ സ്ഥാനം മൂലം ലഭ്യമാകുന്ന ഊർജ്ജം ഏത്?
ഒഴുകുന്ന ദ്രാവകത്തിലെ ഘർഷണമാണ്
' സബ്സോണിക് ' എന്നറിയപ്പെടുന്ന ശബ്ദതരംഗം ഏത് ?
സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനത്തിന് പറയുന്ന പേരെന്താണ്?
ഒരു ഗോളിയ ദർപ്പണത്തിൻ്റെ ഫോക്കസ് ദൂരവും (F) ആ ദർപ്പണത്തിൻ്റെ വക്രതാ ആരവും (R) തമ്മിലുള്ള ബന്ധം