App Logo

No.1 PSC Learning App

1M+ Downloads
ഭരണാധികാരികൾ സമ്പത്ത്, അധികാരം, ആഡംബരജീവിതം തുടങ്ങിയ ലൗകികകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയ പ്രവണതകൾക്കെതിരെ ഉയർന്നുവന്ന പ്രസ്ഥാനം

Aസൂഫി പ്രസ്ഥാനം

Bഭക്തി പ്രസ്ഥാനം

Cവേദാന്ത പ്രസ്ഥാനം

Dനാഥപന്ത് പ്രസ്ഥാനം

Answer:

A. സൂഫി പ്രസ്ഥാനം

Read Explanation:

സൂഫിസം സൂഫിസം എന്ന പദം ഉണ്ടായത് കമ്പിളി എന്ന അർത്ഥം വരുന്ന സുഫ് (suf) എന്ന വാക്കിൽ നിന്നോ, ശുദ്ധി എന്ന അർത്ഥം വരുന്ന സഫി (safi) എന്ന വാക്കിൽ നിന്നോ ആണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. മധ്യേഷ്യൻ പ്രദേശങ്ങളിൽ രൂപംകൊണ്ട് ഇസ്ലാമിക ഭക്തിപ്രസ്ഥാനമാണ് സൂഫിസം. ഇവിടങ്ങളിലെ ഭരണാധികാരികൾ സമ്പത്ത്, അധികാരം, ആഡംബരജീവിതം തുടങ്ങിയ ലൗകികകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഇത്തരം പ്രവണതകൾക്കെതിരെയാണ് സൂഫി പ്രസ്ഥാനം ഉയർന്നുവന്നത്.


Related Questions:

കബീർ തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്ന കീർത്തനങ്ങൾ അറിയപ്പെട്ടിരുന്നത് ഏതു പേരിലായിരുന്നു ?
ഗുരു നാനാക്കിൽ തുടങ്ങുന്ന സിഖ് ഗുരുക്കന്മാരുടെ രചനകൾ ഉൾപ്പെടുത്തിയിട്ടുള്ള വിശുദ്ധ ഗ്രന്ഥം
രാജസ്ഥാനിലെ ചിത്തോറിൽ രജപുത്ര രാജകുമാരിയായി ജനിച് പിന്നീട് ജീവിതസൗകര്യങ്ങൾ എല്ലാം ഉപേക്ഷിച്ച് കൃഷ്ണഭക്തിയിൽ മുഴുകിയ ഭക്തി പ്രസ്ഥാന പ്രചാരക
പുനർജന്മമില്ല, ഈ ജന്മം ധന്യമാക്കി ജീവിക്കൂ എന്ന സന്ദേശം നൽകിയ സാമൂഹ്യപരിഷ്കർത്താവ്
നായനാർമാരുടെ രചനകൾ ----എന്നറിയപ്പെട്ടു