നോഡ് (Node)
ഒരു കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ ഡാറ്റ അയക്കാനോ സ്വീകരിക്കാനോ കൈമാറാനോ കഴിയുന്ന ഓരോ ഉപകരണത്തെയും നോഡ് എന്നാണ് വിളിക്കുന്നത്.
കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട്‌ഫോണുകൾ, പ്രിന്ററുകൾ, സ്വിച്ചുകൾ, റൂട്ടറുകൾ, സെർവറുകൾ എന്നിവയെല്ലാം നെറ്റ്‌വർക്കിലെ നോഡുകളാണ്.
ഓരോ നോഡിനും നെറ്റ്‌വർക്കിൽ തിരിച്ചറിയാനായി ഒരു MAC വിലാസം (ചിലപ്പോൾ IP വിലാസവും) ഉണ്ടായിരിക്കും.