Challenger App

No.1 PSC Learning App

1M+ Downloads
പരുത്തി വസ്ത്രങ്ങളുടെ വകഭേദമായ 'മസ്ലിൻ' തുണിയുടെ ഉൽഭവസ്ഥാനം :

Aകൊൽക്കത്ത

Bഡാക്ക

Cകൊച്ചി

Dകറാച്ചി

Answer:

B. ഡാക്ക

Read Explanation:

മൽമൽ ഷാഹി

  • പരുത്തി വസ്ത്രങ്ങളുടെ വകഭേദമായ 'മസ്ലിൻ' തുണിയുടെ ഉൽഭവസ്ഥാനം ഇന്നത്തെ ബംഗ്ലാദേശിന്റെ തലസ്ഥാനമായ "ഡാക്ക"യും പരിസരപ്രദേശങ്ങളുമാണ്.

  • പരുത്തി വസ്ത്രങ്ങളുടെ ഉത്കൃഷ്ട ഇനം എന്ന നിലയിൽ "ഡാക്കാ മസ്ലിൻ" ലോകപ്രശസ്തി ആർജ്ജിച്ചിരുന്നു.

  • മസ്ലിൻ തുണിയുടെ ഏറ്റവും മുന്തിയ ഇനം "മൽമൽ" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

  • വിദേശ സഞ്ചാരികൾ രാജകീയതക്കനുയോജ്യം എന്നർത്ഥം വരുന്ന “മൽമൽ ഷാഹി" അല്ലെങ്കിൽ “മൽമൽഖാസ്" എന്നും ഇതിനെ വിശേഷിപ്പിച്ചിരുന്നു.


Related Questions:

ഈസ്റ്റ്ഇന്ത്യ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടൺ ഏറ്റെടുത്തത് ഏതുവർഷമായിരുന്നു ?

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ചില പ്രധാന സംഭവങ്ങൾ താഴെ ചേർക്കുന്നു. ഈ സംഭവങ്ങളുടെ ശരിയായ കാലക്രമം കണ്ടെത്തുക :

1. ജാലിയൻ വാലാബാഗ് കൂട്ടക്കൊല

2. ചൗരിചൗരാ സംഭവം

3. ഉപ്പുസത്യാഗ്രഹം

4. ബംഗാൾ ഗസറ്റ്

5. ക്വിറ്റിന്ത്യാ സമരം

The executive and judicial powers of the servants of British East India company were separated for the first time under ?
Whom did Rajendra Prasad consider as the father of Pakistan?

കോളനി ഭരണകാലത്തെ വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. കോളനി ഭരണകൂടം ഉൽപാദനം, വ്യാപാരം, തീരുവ എന്നീ മേഖലകളിൽ നടപ്പാക്കിയ നയങ്ങൾ ഇന്ത്യയുടെ വിദേശവ്യാപാരത്തിന്റെ ഘടനയേയും, ഘടകങ്ങളേയും അളവിനേയും പ്രതികൂലമായി ബാധിച്ചു.
  2. ഇന്ത്യയുടെ വിദേശ വ്യാപാരത്തിന്റെ പകുതിയിലധികവും ബ്രിട്ടനുമായും ശേഷിക്കുന്ന ഭാഗം ചൈന, സിലോൺ, (ശ്രീലങ്ക), പേർഷ്യ (ഇറാൻ) പോലുള്ള രാജ്യങ്ങളുമായും നടത്താൻ നിർബന്ധിതമായി.
  3. 1869-ൽ സൂയസ് കനാൽ തുറന്നതോടുകൂടി ഇന്ത്യൻ വിദേശ വ്യാപാരത്തിന്മേലുള്ള നിയന്ത്രണം ബ്രിട്ടൻ കൂടുതൽ കർശനമാക്കി.
  4. ഭക്ഷ്യധാന്യങ്ങൾ, വസ്ത്രങ്ങൾ, മണ്ണെണ്ണ തുടങ്ങി പല വിധത്തിലുള്ള അത്യാവശ്യ വസ്തുക്കളുടെ ലഭ്യത ആഭ്യന്തര കമ്പോളത്തിൽ കുറഞ്ഞു.