App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ചില ഉപദ്വീപിയ നദികളും അവയുടെ പോഷകനദികളും ഉള്‍പ്പെട്ടതാണ് ചുവടെ കൊടുത്തിട്ടുള്ള ജോഡികള്‍. ഇവയില്‍ തെറ്റായ ജോഡി/കൾ ഏതാണ്?

  1. ഗോദാവരി - ഇന്ദ്രാവതി
  2. കൃഷ്ണ - തുംഗഭദ്ര
  3. കാവേരി - അമരാവതി
  4. നര്‍മദ - ഇബ്

A1 , 2 മാത്രം

B2 മാത്രം

C3 മാത്രം

D4 മാത്രം

Answer:

D. 4 മാത്രം

Read Explanation:

മഹാനദി

  • വടക്കേ ഇന്ത്യയിലെ നാല് വൻ നദികളിൽ ഹിമാലയത്തിൽനിന്ന് ഉത്ഭവിക്കാത്ത ഒരേയൊരു നദിയാണ് മഹാനദി

  • ഛത്തീസ്ഗഡിലെ റായ്‌പൂർ ജില്ലയിലെ മലനിരകളിലാണ് ഇതിന്റെ ഉത്ഭവം.

  • പ്രധാനമായും ഛത്തീസ്ഗഢിലൂടെയും ഒറീസയിലൂടെയുമാണ് ഈ നദി ഒഴുകുന്നത്.

  • ഏകദേശം 860 കിലോമീറ്റർ നീളമുള്ള മഹാനദി ഒടുവിൽ ബംഗാൾ ഉൾക്കടലിനോട് ചേരുന്നു

  • ഛത്തീസ്ഗഢിലെയും ഒഡീഷയിലെയും ജലസേചനം, കൃഷി, സമ്പദ്‌വ്യവസ്ഥ എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്നു

  • പോഷക നദികൾ - ഇബ് ,ജോങ്ങ് ,ടെൽ

നർമ്മദയുടെ പോഷക നദികൾ

  • താവ

  • ബൻജാർ

  • ഷേർ

  • ഹിരൺ

ഗോദാവരിയുടെ പോഷകനദികൾ

  • ഇന്ദ്രാവതി

  • പൂർണ

  • മഞ്ജീര

  • ശബരി

  • പ്രാൺഹിത

  • പെൻഗംഗ

കൃഷ്ണയുടെ പോഷക നദികൾ

  • തുംഗഭദ്ര

  • കൊയ്ന

  • ഭീമ

  • ഗൌഢപ്രഭ

  • മാലപ്രഭ

  • പാഞ്ച്ഗംഗ

  • മുസി

കാവേരിയുടെ പോഷക നദികൾ

  • അമരാവതി

  • ഹരംഗി

  • ഭവാനി

  • കബനി

  • ലക്ഷ്മണ

  • തീർത്ഥം

  • പാമ്പാർ

  • അർക്കാവതി


Related Questions:

Which among the following rivers is incorrectly matched with its origin?
Which of the following tributaries of the Ganga is known as the Goriganga in Nepal and originates from the Milam Glacier?

Choose the correct statement(s) regarding Peninsular Rivers.

  1. The Krishna River does not flow through Karnataka.

  2. The Kaveri basin drains parts of Kerala.

പാതാളഗംഗ എന്നറിയപ്പെടുന്നത് ?
വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദിയേത്?