Challenger App

No.1 PSC Learning App

1M+ Downloads
ഇഫറൻ്റ് വെസലിൻ്റെ തുടർച്ചയായി വ്യക്കാനാളികയ്ക്ക് ചുറ്റും കാണപ്പെടുന്ന ഭാഗം?

Aബോമാൻസ് ക്യാപ്‌സ്യൂൾ

Bഅഫറൻ്റ് വെസൽ

Cഗ്ലോമറുലസ്

Dബാഹ്യനാളികാ ലോമികാജാലം

Answer:

D. ബാഹ്യനാളികാ ലോമികാജാലം

Read Explanation:

ബോമാൻസ് ക്യാപ്‌സ്യൂൾ 

  • നെഫ്രോണിന്റെ ഒരറ്റത്തുള്ള ഇരട്ടഭിത്തിയുള്ള കപ്പു പോലുള്ള ഭാഗം.
  • ഭിത്തികൾക്കിടയിലുള്ള സ്ഥലമാണ് ക്യാപ്‌സ്യൂലാർ സ്പെയ്‌സ്

അഫറൻ്റ് വെസൽ

  • ബോമാൻസ് ക്യാപ്‌സ്യൂളിനുള്ളിലേക്ക് പ്രവേശിക്കുന്ന വ്യക്കാധമനിയുടെ ശാഖ

ഗ്ലോമറുലസ്

  • അഹറൻ്റ് വെസൽ ബോമാൻസ് ക്യാപ്‌സ്യൂളിനുള്ളിൽ പ്രവേശിച്ച് സൂക്ഷ്‌മ ലോമികകളായി മാറിയ ഭാഗം

ഇഫറൻ്റ് വെസൽ

  • ബോമാൻസ് ക്യാപ്‌സ്യൂളിൽനിന്ന് പുറത്തേക്കു വരുന്ന രക്തക്കുഴൽ

ബാഹ്യനാളികാ ലോമികാജാലം

  • ഇഫറൻ്റ് വെസലിൻ്റെ തുടർച്ചയായി വ്യക്കാനാളികയ്ക്ക് ചുറ്റും കാണപ്പെടുന്ന രക്ത ലോമികകൾ

Related Questions:

ഹീമോഡയാലിസിസ് പ്രക്രിയയിൽ രക്തം കട്ടപിടിക്കാതിരിക്കാൻ ചേർക്കുന്ന ആന്റി കോയഗുലാന്റ് ഏതാണ് ?

ത്വക്കിലെ വിവിധ ഭാഗങ്ങളും അവയുടെ ധർമ്മവും ചുവടെ നൽകിയിരിക്കുന്നു. ശരിയായി ക്രമപ്പെടുത്തിയവ മാത്രം തിരഞ്ഞെടുക്കുക:

  1. എപ്പിഡെർമിസ് - ഉൽപ്പാദിപ്പിക്കുന്ന വിയർപ്പിലെ അണുനാശിനികൾ രോഗാണുക്കളെ നശിപ്പിക്കുന്നു
  2. സെബേഷ്യസ് ഗ്രന്ഥി - ഉൽപ്പാദിപ്പിക്കുന്ന സെബം ത്വക്കിനെ എണ്ണമയമുള്ളതും വെള്ളം പറ്റിപ്പിടിക്കാത്തതുമാക്കുന്നു
  3. സ്വേദഗ്രന്ഥി - ഇതിൽ കാണപ്പെടുന്ന കെരാറ്റിൻ എന്ന പ്രോട്ടീൻ രോഗാണുക്കളെ തടയുന്നു
    വിയർപ്പ് ഉൽപ്പാദിപ്പിക്കുന്നത് ?
    വൃക്ക നാളികളിലെ ജലത്തിന്റെ പുനരാഗണന തോത് നിയന്ത്രിക്കുന്ന ഹോർമോൺ?
    അണുബാധയോ വിഷബാധയോമൂലം വൃക്കകൾക്കുണ്ടാകുന്ന വീക്കം അറിയപ്പെടുന്നത്?