Challenger App

No.1 PSC Learning App

1M+ Downloads
തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം?

Aഡെൻഡ്രൈറ്റ്

Bഷ്വാൻ കോശം

Cആക്സോൺ

Dആക്സോണൈറ്റ്

Answer:

A. ഡെൻഡ്രൈറ്റ്

Read Explanation:

നാഡീകോശം-ഘടനയും ധർമവും

ഡെൻഡ്രോൺ

  • കോശശരീരത്തിൽ നിന്നുള്ള നീളം കുറഞ്ഞ തന്തു.
  • ഡെൻഡ്രൈറ്റിൽ നിന്ന് ആവേഗങ്ങളെ കോശശരീരത്തിൽ എത്തിക്കുന്നു

ഡെൻഡ്രൈറ്റ്

  • ഡെൻഡ്രോണിന്റെ ശാഖകൾ.
  • തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം.

ഷ്വാൻ കോശം

  • ആക്സോണിനെ വലയം ചെയ്യുന്നു

ആക്സോൺ

  • കോശശരീരത്തിൽനിന്നുള്ള നീളം കൂടിയ തന്തു.
  • കോശശരീരത്തിൽനിന്ന് ആവേഗങ്ങളെ പുറത്തേക്കു സംവഹിക്കുന്നു

ആക്സോണൈറ്റ്

  • ആക്സോണിന്റെ ശാഖകൾ.
  • ആവേഗങ്ങളെ സിനാപ്റ്റിക് നോബിൽ എത്തിക്കുന്നു

സിനാപ്റ്റിക് നോബ്

  • ആക്സോണൈറ്റിന്റെ അഗ്രഭാഗം.
  • നാഡീയപ്രേഷകം സ്രവിക്കുന്നു.

Related Questions:

സെറിബ്രോസ്പൈനൽ ദ്രവത്തിന്റെ ധർമങ്ങൾ ഏതെല്ലാം?

  1. മസ്തിഷ്ക കലകൾക്ക് പോഷകം, ഓക്സിജൻ എന്നിവ നൽകുന്നു 
  2. മസ്തിഷ്കത്തിനുള്ളിലെ മർദം ക്രമീകരിക്കുന്നു
  3. മസ്തിഷ്കത്തെ ക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുന്നു

    പിൻമസ്തിഷ്ക(Hind brain)ത്തിന്റെ ഭാഗങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

    1. സെറിബെല്ലം
    2. മെഡുല്ല ഒബ്ലോംഗേറ്റ
    3. ഹൈപ്പോതലാമസ്.
    4. തലാമസ്
      അന്ധരായ ആളുകൾ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന ലിപിസമ്പ്രദായം വികസിപ്പിച്ചത്?
      ജ്ഞാനേന്ദ്രിയങ്ങളിലും മറ്റ് ശരീരഭാഗങ്ങളിലും ഉദ്ദീപനങ്ങളെ സ്വീകരിക്കുന്ന സവിശേഷ കോശങ്ങൾ അറിയപ്പെടുന്നത് ?
      മസ്തിഷ്കത്തിലേക്കും സുഷുമ്നയിലേക്കും സന്ദേശം വഹിക്കുന്ന നാഡീകോശങ്ങളാണ് :