Challenger App

No.1 PSC Learning App

1M+ Downloads
മസ്തിഷ്കത്തിലേക്കും സുഷുമ്നയിലേക്കും സന്ദേശം വഹിക്കുന്ന നാഡീകോശങ്ങളാണ് :

Aസംവേദന നാഡീകോശങ്ങൾ

Bപ്രേരക നാഡീകോശങ്ങൾ

Cഇവരണ്ടും

Dഇതൊന്നുമല്ല

Answer:

A. സംവേദന നാഡീകോശങ്ങൾ

Read Explanation:

  • സന്ദേശദിശയ്ക്കനുസരിച്ച് നാഡീകോശങ്ങളെ സംവേദനാഡീകോശമെന്നും പ്രേരക നാഡീകോശമെന്നും തരംതിരിക്കാം.
  • മസ്‌തിഷ്‌കത്തിലേക്കും സുഷുമ്‌നയിലേക്കും സന്ദേശങ്ങളെ വഹിക്കുന്ന നാഡീകോശങ്ങളാണ് സംവേദനാഡീകോശങ്ങൾ.
  • പ്രേരകനാഡീകോശങ്ങൾ മസ്തിഷ്കത്തിൽ നിന്നും സുഷുമ്‌നയിൽനിന്നും സന്ദേശങ്ങൾ വിവിധ അവയവങ്ങളിലേക്കെത്തിക്കുന്നു.

Related Questions:

മസ്തിഷ്ക ഭാഗങ്ങളെക്കുറിച്ച് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. തലാമസ് ആന്തര സമസ്ഥിതി പാലനത്തിന് പ്രധാന പങ്കുവഹിക്കുന്നു.

2. ഹൈപ്പോ തലാമസ് ആവേഗങ്ങളുടെ പുനഃപ്രസരണകേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.

മനുഷ്യശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.കോശശരീരവും മയലിന്‍ ഷീത്ത് ഇല്ലാത്ത നാഡീകോശഭാഗങ്ങളും കൊണ്ട് നിര്‍മ്മിച്ചതിനാല്‍ സെറിബ്രല്‍ കോര്‍ട്ടക്സിനെ ഗ്രേ മാറ്റര്‍ എന്നുവിളിക്കുന്നു.

2.സുഷുമ്നയിലേയ്ക്ക് ആവേഗങ്ങള്‍ എത്തിക്കുന്ന സംവേദനാഡീതന്തുക്കളും സുഷുമ്നയില്‍ നിന്ന് ആവേഗങ്ങള്‍ ശരീരത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്കെത്തിക്കുന്ന പ്രേരകനാഡീതന്തുക്കളും ചേര്‍ന്നതിനാല്‍ സുഷുമ്നാനാഡികള്‍ സമ്മിശ്രനാഡികളാണ്.

തലച്ചോറിന്റെ അറകളിലും മെനിഞ്ചസിന്റെ ആന്തരപാളികളിലും നിറഞ്ഞിരിക്കുന്ന ദ്രവം ?

ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഓരോ സുഷുമ്ന‌ാനാഡിയും ഡോർസൽ റൂട്ട്, വെൻട്രൽ റൂട്ട് എന്നിവ ചേർന്നുണ്ടാകുന്നു.
  2. സംവേദ ആവേഗങ്ങൾ വെൻട്രൽ റൂട്ടിലൂടെ സുഷുമ്‌നയിലേയ്ക് പ്രവഹിക്കുന്നു
  3. പ്രേരക ആവേഗങ്ങൾ ഡോർസൽ റൂട്ടിലൂടെ സുഷുമ്‌നയിലേയ്ക് പ്രവഹിക്കുന്നു