കരിഞ്ചന്ത എന്ന നാടകം രചിച്ചത്
Aസഹോദരൻ അയ്യപ്പൻ
Bവി.ടി ഭട്ടത്തിരിപ്പാട്
Cകുമാരനാശാൻ
Dആനന്ദതീർത്ഥൻ
Answer:
B. വി.ടി ഭട്ടത്തിരിപ്പാട്
Read Explanation:
വി ടി ഭട്ടതിരിപ്പാടിന്റെ കൃതികൾ:
- രജനി രംഗം
 - കണ്ണീരും കിനാവും
 - ദക്ഷിണായനം
 - പോംവഴി
 - ചക്രവാളങ്ങൾ
 - പൊഴിഞ്ഞ പൂക്കൾ
 - വെടിവെട്ടം
 - സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു
 - എന്റെ മണ്ണ്
 - കരിഞ്ചന്ത
 - കാലത്തിന്റെ സാക്ഷി
 - കർമ്മ വിപാകം
 - ജീവിതസ്മരണകൾ
 - വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യരും
 
വി ടി ഭട്ടതിരിപ്പാട് പത്രാധിപരായിരുന്ന പ്രസിദ്ധീകരണങ്ങൾ
- ഉണ്ണിനമ്പൂതിരി
 - യോഗക്ഷേമം
 - പാശുപതം
 - ഉദ്ബുദ്ധ കേരളം
 
- വി ടി ഭട്ടതിരിപ്പാടിന്റെ ആദ്യ കഥാസമാഹാരം : രജനീരംഗം
 - വി ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥ : കണ്ണീരും കിനാവും (1970)
 
- യഥാസ്ഥിതിക നമ്പൂതിരിമാരുടെ “സുദർശനം” എന്ന പ്രസിദ്ധീകരണത്തിനെതിരെ വി ടി ഭട്ടതിരിപ്പാട് ആരംഭിച്ച പ്രസിദ്ധീകരണം : പാശുപതം
 - “വിദ്യാർത്ഥി” എന്ന പേരിൽ മാസിക ആരംഭിച്ചത് : വി ടി ഭട്ടതിരിപ്പാട്.
 - വി ടി ഭട്ടതിരിപ്പാടിന്റെ ആദ്യ നാടകം അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് 1929-ൽ വടക്കിനിയേടത്തു മനയിലാണ് ആദ്യമായിട്ട് അവതരിപ്പിച്ചത്.
 
