App Logo

No.1 PSC Learning App

1M+ Downloads
പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് ----.

Aഎറണസ്റ്റ് റതർഫോർഡ്

Bജെ. ജെ. തോംസൺ

Cന്യൂട്ടൻ

Dമാക്സ് പ്ലാങ്ക്

Answer:

B. ജെ. ജെ. തോംസൺ

Read Explanation:

ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക:

Screenshot 2025-01-10 at 1.28.19 PM.png
  • ആറ്റത്തിൽ നെഗറ്റീവ് ചാർജുള്ള കണങ്ങളുടെ സാന്നിധ്യം ബോധ്യപ്പെട്ടപ്പോൾ, ജെ. ജെ. തോംസൺ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചു.

  • ഈ മാതൃക അനുസരിച്ച്, പോസിറ്റീവ് ചാർജ് ഉള്ള ഒരു ഗോളത്തിൽ, നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകൾ വിന്യസിച്ചിരിക്കുന്നു.

  • ഗോളത്തിലെ ആകെ പോസിറ്റീവ് ചാർജുകളുടെയും, നെഗറ്റീവ് ചാർജുകളുടെയും എണ്ണം തുല്യമായിരിക്കും.

  • അതിനാൽ ആറ്റം വൈദ്യുതപരമായി നിർവീര്യമാണ്.

  • എന്നാൽ പല പരീക്ഷണഫലങ്ങൾക്കും വിശദീകരണം നൽകാൻ തോംസൺ മാതൃകയ്ക്ക് സാധിച്ചില്ല.

  • അതിനാൽ ഈ മാതൃക പിന്തള്ളപ്പെട്ടു.


Related Questions:

----, പോസിറ്റീവ് ഭാഗത്തുള്ള ലോഹത്തകിടിൽ (ആനോഡിൽ), നിന്ന് പുറപ്പെടുന്നതിനാൽ ആനോഡ് രശ്മികൾ എന്നുമറിയപ്പെട്ടു.
കാർബണിന്റെ പ്രകൃതിദത്ത ഐസോടോപ്പുകളാണ് ----.
ഒരു ആറ്റത്തെ പ്രതീകം ഉപയോഗിച്ച് പ്രതിനിധാനം ചെയ്യുമ്പോൾ, പ്രതീകത്തിന്റെ ഇടതു വശത്ത് മുകളിലും താഴെയുമായി യഥാക്രമം ---, --- എഴുതുന്നു.
കാഥോഡ് റേ ഡിസ്ചാർജ് ട്യൂബുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്നവയിൽ ഏതാണ് തെറ്റായ പ്രസ്താവനയായിരിക്കാം?
ഒരേ മാസ് നമ്പറും, വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളാണ് -----.