Challenger App

No.1 PSC Learning App

1M+ Downloads
'ഈണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാൾ" ഈ വരികളിൽ സൂചിപ്പിക്കപ്പെടുന്ന കവി

കാവ്യക്കരുക്കളിൽ താരാട്ടുപാട്ടിന്റെ ഈണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാൾ ഞെട്ടിത്തെറിച്ചു തകർന്നു ചോദിക്കുന്നു വിറ്റുവോ നീ എൻ്റെ ജീവിതഭാഷയെ ? ഓലയും നാരായവും കാഞ്ഞിരത്തിന്റെ ചോലയിൽവച്ചു നമിച്ചു തിരിഞ്ഞൊരാൾ ആദിത്യനേത്രം തുറന്നുചോദിക്കുന്നു ഏതു കടലിൽ എറിഞ്ഞു നീ ഭാഷയെ ? ചിഞ്ചിലംനിന്നു ചിലങ്കകളൂരീട്ടു നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാൾ ചുട്ടുവോ നീ എൻ്റെ കേരളഭാഷയെ ? വീണപൂവിൻ്റെ ശിരസ്സു ചോദിക്കുന്നു പ്രേമസംഗീത തപസ്സു ചോദിക്കുന്നു ചിത്രയോഗത്തിൻ നഭസ്സ് ചോദിക്കുന്നു മണിനാദമാർന്ന മനസ്സു ചോദിക്കുന്നു പന്തങ്ങൾ പേറും കരങ്ങൾ ചോദിക്കുന്നു കാവിലെപ്പാട്ടിൻ കരുത്തു ചോദിക്കുന്നു പുത്തരിച്ചുണ്ടയായ് ഗോവിന്ദചിന്തകൾ പുസ്തകം വിട്ടു തഴച്ചു ചോദിക്കുന്നു. എവിടെ എവിടെ സഹ്യപുത്രി മലയാളം എവിടെ എവിടെ സ്നേഹപൂർണ്ണ മലയാളം ?

Aവള്ളത്തോൾ

Bഎഴുത്തച്ഛൻ

Cചെറുശ്ശേരി

Dഇടശ്ശേരി

Answer:

C. ചെറുശ്ശേരി

Read Explanation:

• ചെറുശ്ശേരിയെയാണ് 'ഈണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാൾ" എന്ന വരികളിൽ സൂചിപ്പിക്കപ്പെടുന്നത്


Related Questions:

“വണ്ടേ നീ തുലയുന്നു വീണയി വിളക്കും നീ കെടുത്തുന്നുതേ.'' . ഈ വരികളിലൂടെ വിമർശിക്കുന്നത് ഏതുതരം ആളുകളെയാണ് ?
കുത്തുവിളക്കായി സങ്കല്പിച്ചിരിക്കുന്ന തെന്തിനെ ?
“നാലഞ്ചു താരകൾ തങ്ങിനിന്നു മിഴിപ്പീലിയിൽ ഹർഷാശ്രു ബിന്ദുക്കൾ മാതിരി 'സന്തോഷം' എന്ന അർത്ഥം വരുന്ന പദം ഏത്?
"ഏറിക്രമത്തിലടുത്ത നാളിപ്രഭ പാരിനെ മുക്കിടുമാഹ്ലാദത്തിൽ??... - - ഈ വരികൾ ധ്വനിപ്പിക്കുന്നത് എന്ത് ?
ഇന്ന് ലേശവും നിന്ദകൂടാതെ, യഭിനന്ദിച്ചിന്ദുലേഖയും മാനത്തിരവിൽ ച്ചിരിയ്ക്കുന്നു.' ഈ വരികളിൽ ഇന്ദുലേഖ എന്ന് വിളിക്കുന്നത് ആരെയാണ് ?