App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സർക്കാർ തലത്തിൽ നടപ്പാക്കുന്ന മരണാനന്തര അവയവ കൈമാറ്റപദ്ധതി

Aസ്പെക്ട്രം

Bജീവനം

Cപരിരക്ഷ

Dമൃതസഞ്ജീവനി

Answer:

D. മൃതസഞ്ജീവനി

Read Explanation:

മൃതസഞ്ജീവനി

  • കേരളത്തിൽ സർക്കാർതലത്തിൽ നടപ്പാക്കുന്ന മരണാനന്തര അവയവകൈമാറ്റ പദ്ധതിയാണ് മൃതസഞ്ജീവനി പദ്ധതി.

  • 1994ൽ ലോകസഭ പാസാക്കിയ നിയമം അടിസ്ഥാനമാക്കി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഭാഗമായാണ് മൃതസഞ്ജീവനിക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. 'ഷെയർ ഓർഗൻസ് സേവ് ലൈവ്സ്' എന്ന മുദ്രാവാക്യമുയർത്തി കേരളത്തിലെ അവയവദാന പദ്ധതിയെ വിപുലീകരിക്കുക എന്നതാണ് മൃതസഞ്ജീവനിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

  • 2012 ആഗസ്‌റ്റ് 12-ന്‌ മൃതസഞ്‌ജീവനി പദ്ധതി നിലവിൽ വന്നു. മൃതസഞ്ജീവനി പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡർ സിനിമാതാരം മോഹൻലാലാണ്. ഇതിന്റെ നടത്തിപ്പിനായി കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൺ ഷെയറിംഗ് (KNOS) എന്ന ഏജൻസിയും പ്രവർത്തിക്കുന്നു.


Related Questions:

കേരളത്തിലെ ആദ്യത്തെ ചെറുകുടൽ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് എവിടെ ?
പ്രമേഹം ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിന് കേരളആരോഗ്യ വകുപ്പ് രൂപീകരിച്ച പദ്ധതി ?
സുസ്ഥിരവികസന ലക്ഷ്യ പ്രകാരം 2030 ഓടെ ഇന്ത്യയിൽ നിന്നും നിവാരണം ചെയ്യേണ്ട പ്രാണിജന്യരോഗങ്ങൾ ഏതെല്ലാം ?
ടോക്സോയ്ഡ് വാക്സിനുകൾ ഉപയോഗിച്ചു പ്രതിരോധിക്കുന്ന രോഗങ്ങൾക്ക് ഉദാഹരണം ?
2023 ജനുവരിയിൽ കേരളത്തിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ച ജില്ല ഏതാണ് ?