മാനുഷികപ്രവർത്തനങ്ങൾ കൊണ്ടും മറ്റു പ്രകൃത്യാലുള്ള കാരണങ്ങൾ കൊണ്ടും ഹരിതഗൃഹവാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർദ്ധിക്കുന്നു.
സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഭൂമിയിലെ താപനില വർദ്ധിക്കുകയും ചെയ്യുന്നു.