Challenger App

No.1 PSC Learning App

1M+ Downloads
ഭൗമചലനത്തിന്റെ ഫലമായി ഭൂവൽക്കത്തിന്റെ ഭാഗങ്ങൾ ഉയർത്തപ്പെടുന്ന പ്രക്രിയയാണ് :

Aഉത്ഥാനം

Bഅവതലനം

Cഭ്രംശം

Dഇതൊന്നുമല്ല

Answer:

A. ഉത്ഥാനം

Read Explanation:

ഉത്ഥാനം (Upliftment), അവതലനം (Subsidence):


  • ഭൗമോപരിതലത്തിലെ വലിയ ഭൂരൂപങ്ങളായ മടക്കു പർവതങ്ങൾ, പീഠഭൂമികൾ, അഗ്നിപർവതങ്ങൾ എന്നിവ ഫലക ചലനങ്ങളാൽ സൃഷ്ടിക്കപ്പെടുന്നവയാണ്.
  • ഭൗമോപരിതലത്തിലെ ഒട്ടുമിക്ക ഭൂരൂപങ്ങളും ഭൗമ ചലനങ്ങളുടെ സംഭാവനയാണ്.
  • ഭൗമചലനങ്ങളുടെ ഫലമായി ഭൂവൽക്കത്തിലെ ചില പ്രദേശങ്ങൾ ഉയർത്തപ്പെടുകയും, ചിലത് താഴ്ത്തപ്പെടുകയും ചെയ്യുന്നു.
  • ഭൂവൽക്ക ഭാഗങ്ങൾ ഉയർത്തപ്പെടുന്ന പ്രക്രിയയെ ഉത്ഥാനമെന്നും (Uplift), താഴ്ത്തപ്പെടുന്നതിനെ അവതലനമെന്നും (Subsidence) വിളിക്കുന്നു.

Related Questions:

താഴെപ്പറയുന്നവയിൽ ഏതൊക്കെ ഭാഗങ്ങൾ ചേർന്നതാണ് ശിലാമണ്ഡലം ?
പ്രഭവകേന്ദ്രത്തിനു മുകളിൽ സ്ഥിതി ചെയുന്ന ഭൗമോപരിതല കേന്ദ്രം ആണ്
വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ച വർഷം?
അറ്റ്ലാന്റിക് സമുദ്രത്തിലുള്ള മധ്യ അറ്റ്ലാന്റിക് പർവ്വതനിരയുടെ നീളം എത്ര ?
ഡക്കാൻ പീഠഭൂമിയിൽ കാണപ്പെടുന്ന മണ്ണിനം ഏതാണ് ?