App Logo

No.1 PSC Learning App

1M+ Downloads
സങ്കീർണമായ ആഹാരപദാർത്ഥങ്ങളെ ആഗിരണത്തിന് ഉതകുന്ന തരത്തിൽ ലഘുഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയ?

Aആഹാരസ്വീകരണം

Bദഹനം

Cആഗിരണം

Dസ്വാംശീകരണം

Answer:

B. ദഹനം

Read Explanation:

ദഹനവ്യവസ്ഥയിലെ ഘട്ടങ്ങൾ 

  1. ആഹാരസ്വീകരണം (Ingestion) - പോഷണപ്രക്രിയയിലെ ആദ്യഘട്ടം

  2. ദഹനം(Digestion) - സങ്കീർണമായ ആഹാരപദാർത്ഥങ്ങളെ ആഗിരണത്തിന് ഉതകുന്ന തരത്തിൽ ലഘുഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയ

  3. ആഗിരണം (Absorption) - ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയ

  4. സ്വാംശീകരണം (Assimilation) - ആഗിരണം ചെയ്യപ്പെട്ട ആഹാരഘടകങ്ങൾ ശരീരത്തിൻറെ ഭാഗമാക്കുന്ന പ്രക്രിയ

  5. വിസർജനം (Excretion) - ശാരീരിക പ്രവർത്തനങ്ങളുടെ ഫലമായുണ്ടാവുന്നതും ശരീരത്തിന് ആവശ്യമില്ലാത്തതുമായ വസ്തുക്കളെ ശരീരം പുറന്തള്ളുന്ന പ്രക്രിയ

Related Questions:

ഹൈഡ്രോക്ലോറിക് ആസിഡ് ആമാശയഭിത്തിയിലെ ഏത് കോശങ്ങളാണ് ഉത്പാദിപ്പിക്കുന്നത്?
കരൾ , ആഗ്നേയ ഗ്രന്ഥി എന്നിവ ഉൽപാദിപ്പിക്കുന്ന ദഹനരസങ്ങൾ എത്തിച്ചേരുന്ന ചെറുകുടലിൻ്റെ ഭാഗം ഏതാണ് ?
പിത്തരസത്തിലെ വർണ്ണകമായ ബിലിറൂബിൻ ശരീര ദ്രാവകത്തിൽ കലർന്ന് കലകളിൽ വ്യാപിക്കുന്ന അവസ്ഥ ?
വൻ കുടലിൻ്റെ ഭാഗമായ സീക്കത്തിലെ വിരൽ പോലെ തള്ളി നിൽക്കുന്ന ഭാഗം?
ചെറുകുടലിനകത്തെ പോഷക ആഗിരണത്തിനുള്ള പ്രതലവിസ്തീർണ്ണം അനേകം മടങ്ങ് വർദ്ധിപ്പിക്കുന്ന അവയവം ഏതാണ് ?