App Logo

No.1 PSC Learning App

1M+ Downloads
സാമൂഹികമായി അസ്വീകാര്യമായ ആഗ്രഹങ്ങളെ അഭിലഷണീയമായ വഴികളിലൂടെ തിരിച്ചു വിടുന്ന പ്രക്രിയ അറിയപ്പെടുന്നത് :

Aദമനം

Bഉദാത്തീകരണം

Cയുക്തീകരണം

Dപ്രക്ഷേപണം

Answer:

B. ഉദാത്തീകരണം

Read Explanation:

ഉദാത്തീകരണം (Sublimation):

  • ഉദാത്തീകരണം എന്ന ആശയം സംഭാവന ചെയ്തത്, ഫ്രോയിഡ് ആണ്. 

  • അസ്വീകാര്യമായ പ്രവൃത്തികളെയോ, വികാരങ്ങളെയോ, സാമൂഹിക അംഗീകാരമുള്ള പാതയിലൂടെ അവതരിപ്പിക്കുന്ന തന്ത്രമാണ് ഇത്.

  • ഉദാത്തീകരണം വൈകാരിക സംഘട്ടനത്ത തടയുകയും, മാനസികാരോഗ്യം നിലനിർത്തുകയും, വ്യക്തി വികസനത്തിന് സഹായിക്കുകയും ചെയ്യുന്നു.

ഉദാഹരണം:

       മക്കളില്ലാത്തതിൽ നിരാശനായ ഒരാൾ, സാമൂഹ്യ സേവന പ്രവർത്തനങ്ങളിലൂടെ, ആ നിരാശ ഒഴിവാക്കുന്നു.

ദമനം (Repression):

  • വേദനാജനകമായ വസ്തുതകളെ ബോധ മനസിൽ നിന്നും, അബോധ മനസ്സിലേക്ക് ബോധപൂർവ്വം തള്ളി വിടുന്ന പ്രക്രിയയെ, അടിച്ചമർത്തൽ (Suppression) എന്ന് പറയുന്നു. എന്നാൽ, അബോധമായാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ, അതിനെ ദമനം എന്ന് വിളിക്കുന്നു.  

  • വേദനാജനകമായ അനുഭവങ്ങൾ, മാനസിക സംഘർഷങ്ങൾ, സാക്ഷാത്കരിക്കാനാവാത്ത ആഗ്രഹങ്ങൾ എന്നിവ അബോധ മനസിലേക്ക് തള്ളി വിടുന്ന പ്രക്രിയയാണ് ദമനം.

ദമനത്തിന്റെ ഭവിഷത്ത്:

  • ഏറ്റവും അപകടകരമായ പ്രതിരോധ തന്ത്രമാണ് ദമനം.  ഇഷ്ടമല്ലാത്ത വികാരങ്ങളെ പൂഴ്ത്തിവയ്ക്കുന്നത്, പല മാനസിക രോഗങ്ങൾക്കും കാരണമാക്കും.

ദമനത്തിന്റെ പ്രതിവിധി:

  • പ്രശ്നത്തെ ധൈര്യപൂർവ്വം നേരിടുകയാണ് ദമനത്തിന് പ്രതിവിധി.

യുക്തീകരണം (Rationalization):

  • വ്യക്തി തന്റെ ബലഹീനതകൾ / പരാജയങ്ങൾ / കഴിവുകേടുകൾ തുടങ്ങിയവയെ തെറ്റായ കാരണങ്ങൾ വഴി ന്യായീകരിക്കുന്ന തന്ത്രം.

ലക്ഷ്യം:

നിരാശാബോധം കുറയ്ക്കുക എന്നതാണ് യുക്തീകരണത്തിന്റെ പ്രധാന ലക്ഷ്യം.

ഉദാഹരണം:

  1. കയ്യക്ഷരം മോശമായതിന് പേനയെ കുറ്റം പറയുക.

  2. ആഗ്രഹിച്ച മൊബൈൽ ഫോൺ വാങ്ങാൻ സാധിക്കാതെ മറ്റൊന്ന് വാങ്ങേണ്ടി വരുമ്പോൾ, അതിന് പിക്ചർ ക്ലാരിറ്റി കുറവാണെന്നും, താൻ ഇപ്പോൾ വാങ്ങിയതാണ് കിട്ടാവുന്നതിൽ ഏറ്റവും മികച്ചത് എന്ന് സങ്കല്പ്പിക്കുക.

യുക്തീകരണത്തിന്റെ വർഗീകരണം:

  1. മധുരിക്കുന്ന നാരങ്ങ ശൈലി (Sweet Lemonism)

  2. പുളിമുന്തിരി ശൈലി (Sour Grapism)

 

പ്രക്ഷേപണം (Projection):

  • സ്വന്തം പോരായ്മകൾ മറയ്ക്കാനായി, മറ്റൊരു വ്യക്തിയിൽ തെറ്റുകൾ ആരോപിക്കുന്ന തന്ത്രമാണ് പ്രക്ഷേപണം.

  • നിരാശാ ബോധത്തിൽ നിന്നും, സ്വയംരക്ഷ നേടാനുള്ള ഒരു തന്ത്രമാണിത്.

ഉദാഹരണം:

          ഒരു മോഷ്ടാവ് തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നത്, രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും എല്ലാവരും മോഷ്ടിക്കുന്നവരാണ് എന്നാണ്.


Related Questions:

ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസനത്തിലെ വദനഘട്ടത്തിലെ കാമോദീപക മേഖല ?
വ്യക്തിത്വ വികസനത്തെ സ്വാധീനിക്കുന്ന സാഹചര്യ ഘടകം ?
പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞൻ ?
സിഗ്മണ്ട് ഫ്രോയിഡിന്റെ സിദ്ധാന്തമായ മനോ-ലൈംഗിക വികാസ ഘട്ടത്തിൽ (psycho-sexual development) mj- കാമനയും (Electra Complex) മാത്യ കാമന (Oedipus Complex) -യുമെന്ന സവിശേഷതകൾ കാണപ്പെടുന്ന ഘട്ടം ഏത് ?
കാമോദീപക മേഖല ഒളിഞ്ഞിരിക്കുന്ന ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടം ?