Aയാഥാർത്ഥ തത്വം
Bആനന്ദ തത്വം
Cധാർമിക തത്വം
Dവളർച്ചാ തത്വം
Answer:
A. യാഥാർത്ഥ തത്വം
Read Explanation:
ഫ്രോയിഡും മനോവിശ്ലേഷണ സമീപനവും:
മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്, സിഗ്മണ്ട് ഫ്രോയിഡ ആണ്.
മനോവിശ്ലേഷണത്തിന്റെ പിതാവ് / മാനസികാപഗ്രഥനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതും, സിഗ്മണ്ട് ഫ്രോയിഡ് ആണ്.
മനുഷ്യ മനസ് / അബോധ മനസ്, മഞ്ഞ് മല പോലെയാണെന്ന് അഭിപ്രായപ്പെട്ടതും, സിഗ്മണ്ട് ഫ്രോയിഡ് ആണ്.
വ്യക്തിത്വ ഘടന:
വ്യക്തിയിലെ മനോഘടനയെ പ്രധാനമായും മൂന്നായി തിരിക്കാം.
ഇദ്ദ് (Id)
അഹം (Ego)
അത്യഹം (Super Ego)
ഫ്രോയിഡിന്റെ അഭിപ്രായത്തിൽ ഇദ്ദ് (Id), അഹം (Ego), അത്യഹം (Super Ego) എന്നീ മൂന്ന് പ്രധാന വ്യവസ്ഥകൾ കൂടി ചേരുന്നതാണ്, വ്യക്തിത്വ ഘടന.
അഹം (Ego):
മാനസിക പ്രക്രിയകളെ ഏകോപിപ്പിക്കുന്നത് ഈഗോയാണ്.
പ്രായോഗിക തത്ത്വങ്ങളിൽ അധിഷ്ഠിതമായത്, അഹം ആണ്.
ഇദ്ദിനെ നിയന്ത്രിക്കുകയും, അടക്കി നിർത്തുകയും ചെയ്യുന്ന വൈകാരിക ശക്തിയാണ് അഹം.
ഇദ്ദ് കാരണം ഉണ്ടാകുന്ന വൈകാരിക ത്വരയെ പ്രായോഗിക തലത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നത് അഹം ആണ്.
യാഥാർത്ഥ്യ തത്ത്വം (Principle of Reality):
ഒരു വ്യക്തിയെ യാഥാർത്ഥ്യ ബോധം ഉൾക്കൊണ്ട് പെരുമാറാൻ സഹായിക്കുന്നത് അഹം ആണ്.
യാഥാർത്ഥ്യ ബോധ തത്വം (Principle of Reality) അനുസരിച്ചാണ്, അഹം പ്രവർത്തിക്കുന്നത്.
ഇദ്ദിന്റെ ചോദനങ്ങളെ യാഥാർത്ഥ്യ ബോധത്തോടെ നിയന്ത്രിക്കുന്ന ഈഗോയും, സാമൂഹ്യ നിയമങ്ങൾക്കും വ്യവസ്ഥകൾക്കും അനുസരിച്ച്, ചോദനകളെ നിയന്ത്രിക്കുന്ന സൂപ്പർ ഈഗോയും, പരസ്പര പൂരകമായി പ്രവർത്തിക്കുമ്പോഴാണ്, വ്യക്തിത്വം സന്തുലിതമാകുന്നത്.
മനുഷ്യ മനസിലെ പോലീസ് ഫോഴ്സ്:
ഇദ്ദ് ആത്മനിഷ്ഠമായ അനുഭവങ്ങളെ മാത്രം പരിഗണിക്കുമ്പോൾ, അഹം (Ego) ആത്മനിഷ്ഠമായ അനുഭവങ്ങളെയും, വസ്തുനിഷ്ഠമായ ശെരികളെയും വേർതിരിച്ചറിയുന്നു.
അതിനാൽ, മനുഷ്യ മനസിലെ പോലീസ് ഫോഴ്സ് (Police Force of human mind) എന്ന് അഹം അറിയപ്പെടുന്നു.
വ്യക്തിത്വത്തിന്റെ പാലകൻ (Executive of Personality) എന്നും, അഹം അറിയപ്പെടുന്നു.