Challenger App

No.1 PSC Learning App

1M+ Downloads
വായു ഭൗമോപരിതത്തിലേക്ക് താഴുന്നതിനെ തുടർന്ന് ചൂടുപിടിക്കുന്ന പ്രക്രിയയാണ് :

Aഅഡിയാബാറ്റിക് പ്രക്രിയ

Bസംവഹന പ്രക്രിയ

Cഅപരോധന പ്രക്രിയ

Dതാപീയ പ്രക്രിയ

Answer:

A. അഡിയാബാറ്റിക് പ്രക്രിയ

Read Explanation:

കാലികവാതങ്ങൾ (Seasonal Winds)

  • ഋതുഭേദങ്ങൾക്കനുസരിച്ച് ദിശകൾക്ക് വ്യതിയാനം സംഭവിക്കുന്ന കാറ്റുകൾ 

  • നിശ്ചിത ഇടവേളകളിൽ മാത്രം ആവർത്തിച്ചുണ്ടാകുന്ന കാറ്റുകൾ 

  • ചില കാലങ്ങളിൽ മാത്രമുണ്ടാകുന്നതോ ചില പ്രദേശങ്ങളിൽ മാത്രം അനുഭവപ്പെടുന്നതോ ആയ കാറ്റുകൾ

  • ഋതുക്കളിലോ ദൈനംദിനമോ ആവർത്തിക്കുന്ന കാലികവാതങ്ങളുണ്ട്.

കാറ്റബാറ്റിക് (Katabatic) കാറ്റ് :

  • ഹിമപാളികളിലെയും ഉയർന്ന പീഠഭൂമികളിലെയും തണുത്ത വായു താഴ്വരകളിലേക്ക് ഒഴുകി ഇറങ്ങുന്നത് 

അഡിയാബാറ്റിക് പ്രക്രിയ (Adiabatic process) :

  • വായു ഭൗമോപരിതത്തിലേക്ക് താഴുന്നതിനെ തുടർന്ന് ചൂടുപിടിക്കുന്ന പ്രക്രിയ.


Related Questions:

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ചക്രവാതത്തെ തിരിച്ചറിയുക :

  • ഏറ്റവും പ്രക്ഷുബ്‌ധമായ അന്തരീക്ഷ പ്രതിഭാസം.

  • മധ്യ-അക്ഷാംശ പ്രദേശങ്ങളിലാണ് ഇവ സാധാരണയായി ഉണ്ടാകുന്നത്.

  • ചോർപ്പിൻ്റെ (ഫണൽ) ആകൃതിയിൽ മേഘരൂപത്തിൽ കാണപ്പെടുന്ന ചക്രവാതം.

ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന കാറ്റ് ?
ധ്രുവങ്ങളിൽ നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് വരുംതോറും കോറിയോലിസ് ബലം ----------------
തെക്കു കിഴക്കൻ സ്പെയിനിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം ?
ഇറ്റലിയിൽ രക്തമഴയ്ക്ക് കാരണമാകുന്ന കാറ്റ് :