Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ - സംസ്ഥാന പാതയോരങ്ങളിൽ നല്ല ശൗചാലയങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?

Aസേഫ് ബ്രേക്ക്

Bബ്രേക്ക് ഹിയർ

Cടേക്ക് ബ്രേക്ക് ഹിയർ

Dടേക്ക് എ ബ്രേക്ക്

Answer:

D. ടേക്ക് എ ബ്രേക്ക്

Read Explanation:

ടേക്ക് എ ബ്രേക്ക്

  • പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും അടങ്ങുന്നതാണ് ടേക്ക് എ ബ്രേക്ക് പദ്ധതി.
  • കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് വിശ്രമ കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല
  • സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏതു സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിലുള്ള ശുചിമുറികളും കോഫി ഷോപ്പുകളും അടങ്ങിയതാണ് ടേക്ക് എ ബ്രേക്ക് പദ്ധതി.
  • എല്ലാ ടോയിലറ്റുകളിലും സാനിട്ടറി നാപ്കിന്‍ ഡിസ്ട്രോയര്‍, അജൈവ മാലിന്യ സംഭരണ സംവിധാനങ്ങള്‍, അണുനാശികളും സര്‍ക്കാര്‍ വാഗ്ദാനത്തിലുള്‍പ്പെടുന്നു.
  • ഹരിതകേരളം മിഷന്‍റേയും ശുചിത്വ മിഷന്‍റേയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

Related Questions:

മദ്യവർജ്ജനത്തിന് ഊന്നൽ നൽകിയും മയക്കു മരുന്നുകളുടെ ഉപഭോഗം പൂർണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ട് കേരളത്തിൽ നടപ്പിലാക്കിയ ലഹരി വർജ്ജനമിഷൻ ഏത് ?
അഭ്യസ്തവിദ്യരായ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് തൊഴിലവസരം നൽകുന്ന കേരള സർക്കാരിൻറെ പുതിയ പദ്ധതി ?
തൻെറതല്ലാത്ത കാരണത്താൽ കുട്ടിക്കാലം നഷ്ടപ്പെട്ടവർക്ക് സമൂഹവുമായി ഇടപെട്ട് മെച്ചപ്പെട്ട രീതിയിൽ സുരക്ഷിതമായി താമസിക്കുന്നതിന് പാർപ്പിടം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത് ?
കേരളം അതി ദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി മാറാൻ ലക്ഷ്യമിടുന്നത് ?
പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന സാമൂഹ്യനീതി വകുപ്പിൻ്റെ പദ്ധതി ഏത്?