Challenger App

No.1 PSC Learning App

1M+ Downloads
പഠനത്തിൽ പ്രബലന (Reinforcement)ത്തിനുള്ള പ്രാധാന്യം വ്യക്തമാക്കിയ മന:ശാസ്ത്രജ്ഞൻ :

Aസ്കിന്നർ

Bപിയാഷെ

Cബ്രൂണർ

Dഗാഗ്നെ

Answer:

A. സ്കിന്നർ

Read Explanation:

സ്കിന്നറിന്റെ സിദ്ധാന്തത്തിലെ പ്രധാന ആശയങ്ങൾ:

  1. പ്രതികരണം (Response)
  2. ചോദകം (Stimulus)
  3. പ്രബലനം (Reinforcement)

 

സ്കിന്നറിന്റെ സിദ്ധാന്തത്തിലെ സവിശേഷതകൾ:

  1. സ്കിന്നറിന്റെ സിദ്ധാന്തത്തിലെ കേന്ദ്രബിന്ദു, പ്രബലനം (Reinforcement) ആണ്.  
  2. അഭിലഷണീയമായ ഒരു പ്രതികരണം ഉണ്ടായാൽ, ഉടൻ തന്നെ നൽകപ്പെടുന്ന ചോദകത്തെ, പ്രബല ചോദകമെന്നറിയപ്പെടുന്നു. ഈ പ്രക്രിയയെ പ്രബലനം എന്നും പറയുന്നു.
  3. ഒരു പ്രതികരണത്തിന്റെ ആവർത്തനത്തിലുള്ള സാധ്യത വർദ്ധിപ്പിക്കുന്നതാണ് പ്രബലനം.
  4. പ്രബലനത്തെ ബലപ്പെടുത്തുകയാണ് ഓരോ ചോദകവും ചെയ്യുന്നത്.

  • ധന പ്രബലനം (Positive Reinforcement):

          ഒരു വ്യവഹാരത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി, തൃപ്തികരമായ ഒരു ചോദകം നൽകുന്നു.

  • ഋണ പ്രബലനം (Negative Reinforcement):

     അസുഖകരമായ ചോദകം നീക്കം ചെയ്ത്, പ്രതികരണ സാധ്യത വർദ്ധിപ്പിക്കുന്നു.

  • പോസിറ്റീവ് പണിഷ്മെൻറ്

ഒരു വ്യവഹാരത്തിന്റെ സാധ്യത കുറയ്ക്കുന്നതിന് വേണ്ടി ഒരു ചോദകം നൽകുന്നു.

  • നെഗറ്റീവ് പണിഷ്മെൻറ്

ഒരു വ്യവഹാരത്തിന്റെ സാധ്യത കുറയ്ക്കുന്നതിന് വേണ്ടി ചോദകം നീക്കം ചെയ്യുന്നു


Related Questions:

Which psychologist's work influenced Kohlberg’s moral development theory?
What term did Freud use for the energy driving human behavior, especially sexual instincts?
കുട്ടികളുടെ വൈകാരിക അനുഭവങ്ങൾ പെട്ടെന്ന് കെട്ടടങ്ങുന്നു. എന്നാൽ മുതിർന്നവരുടെ വികാരം തുടർന്നുള്ള മാനസികാവസ്ഥയെ ബാധിക്കും. ഇത് ശിശു വികാരങ്ങളിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
ഒന്നാം ക്ലാസിൽ ആദ്യത്തെ പഠന ദിവസം നടത്തുന്ന പ്രവേശനോത്സവം പിയാഷെയുടെ ഏത് ആശയവുമായി ബന്ധപ്പെട്ടു കിടക്കുന്നു ?
ഒരു കൂട്ടി ഒരു ജീവിയുടെ പേര് പഠിക്കുന്നത് താഴെ പറയുന്ന ഏതു സിദ്ധാനത്തിന് ഉദാഹരണമാണ്