App Logo

No.1 PSC Learning App

1M+ Downloads
1946-ലെ പുന്നപ്ര-വയലാർ സമരം തിരുവിതാംകൂറിലെ ഏത് ദിവാൻ്റെ ഭരണപരി ഷ്കാരങ്ങൾക്കെതിരെ നടന്ന സമരമാണ്

Aദിവാൻ ഷൺമുഖചെട്ടി

Bദിവാൻ സർ സി. പി. രാമസ്വാമി അയ്യർ

Cദിവാൻ വി. പി. മാധവറാവു

Dദിവാൻ പി. ജി. എൻ. ഉണ്ണിത്താൻ

Answer:

B. ദിവാൻ സർ സി. പി. രാമസ്വാമി അയ്യർ

Read Explanation:

പുന്നപ്ര വയലാർ സമരം

  • തിരുവിതാംകൂർ ദിവാനായിരുന്ന സിപി രാമസ്വാമി അയ്യരുടെ ഭരണ പരിഷ്ക്കാരങ്ങൾക്കെതിരെ  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരം 
  • 1946 ഒക്ടോബർ 24 മുതൽ 27 വരെ നടന്ന ശക്തമായ ജനകീയ സമരമായിരുന്നു ഇത്.
  • തുലാം 10 സമരമെന്നും പുന്നപ്ര വയലാർ സമരം അറിയപ്പെടുന്നു.
  • പ്രായപൂർത്തി വോട്ടവകാശം നടപ്പിലാക്കാം എന്നാൽ ഭരണത്തിൽ അന്തിമ അധികാരം ദിവാനു തന്നെയായിരിക്കും എന്നതായിരുന്നു സി പി രാമസ്വാമി അയ്യർ പുറപ്പെടുവിച്ച നിയമം.
  • ഇത് അമേരിക്കൻ മോഡൽ എന്നാണ് അറിയപ്പെടുന്നത്.
  • പുന്നപ്ര-വയലാർ സമരത്തിൽ ഉയർന്നുവന്ന മുദ്രാവാക്യമാണ് 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്നത്. 
  • പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി "ഉലക്ക" എന്ന നോവൽ രചിച്ച സാഹിത്യകാരൻ : പി കേശവദേവ്

Related Questions:

 ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏവ? 

1.  സ്വാതിതിരുനാളിന്റെ ആസ്ഥാനകവിയാണ് ഈരയിമ്മൻതമ്പി 

2. മോഹിനിയാട്ടത്തിൽ വർണ്ണം, പദം, തില്ലാന എന്നിവ കൊണ്ടുവന്നത് സ്വാതിതിരുനാളാണ്. 

3.  നവമഞ്ജരി സ്വാതിതിരുനാളിന്റെ പ്രശസ്തമായ കൃതിയാണ്. 

4.  അഭിനവഭോജൻ എന്നറിയപ്പെടുന്നത് സ്വാതിതിരുന്നാളാണ്‌ 

ശക്തൻ തമ്പുരാന്റെ ഭരണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഏവ ?

  1. കോവിലകത്തും വാതുക്കൽ
  2. തൃശ്ശൂർ പൂരം ആരംഭിച്ചു
  3. കുളച്ചൽ യുദ്ധം നടന്നു
  4. കൂടൽ മാണിക്യക്ഷേത്രം പുതുക്കി പണിതു
    ........................ the minister of Kochi extended his assistance to Dalawa.
    ഗ്രാമപഞ്ചായത്തുകൾ രൂപീകരിക്കുകയും സൗജന്യ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുകയും ചെയ്‌ത തിരുവിതാംകൂർ ഭരണാധികാരി ആര് ?
    The Royal order firstly issued by the Rani Gouri Lakshmi Bhai to abolish slave trade in Travancore: