Challenger App

No.1 PSC Learning App

1M+ Downloads
രാസസംയുക്തത്തിലെ ഒരു ആറ്റത്തിന്, പങ്കു വയ്ക്കു പ്പെട്ട ഇലക്ട്രോണുകളെ അതിന്റെ സമീപത്തേക്ക് ആകർഷിക്കാനുള്ള കഴിവിന്റെ ഗുണാത്മക തോതിനെ __________എന്ന് പറയുന്നു .

Aഇലക്ട്രോൺ ഋണത (electronegativity]

Bഎൻഥാൽപി

Cഇലക്ട്രോൺആർജിത എൻഥാൽപി

Dഇവയൊന്നുമല്ല

Answer:

A. ഇലക്ട്രോൺ ഋണത (electronegativity]

Read Explanation:

ഇലക്ട്രോൺ ഋണത

  • രാസസംയുക്തത്തിലെ ഒരു ആറ്റത്തിന്, പങ്കു വയ്ക്കു പ്പെട്ട ഇലക്ട്രോണുകളെ അതിന്റെ സമീപത്തേക്ക് ആകർഷിക്കാനുള്ള കഴിവിന്റെ ഗുണാത്മക തോതാണ് ഇലക്ട്രോനെഗറ്റിവിറ്റി അഥവാ ഇലക്ട്രോൺ ഋണത.

  • അയോണീകരണ എൻഥാൽപിയേയോ ഇലക്ട്രോൺ ആർജിത എൻഥാൽപിയേയോ പോലെ അളന്നു കണ്ടു പിടിക്കാൻ കഴിയുന്നതല്ല ഇലക്ട്രോൺ ഋണത .

  • എന്നിരുന്നാലും മൂലകങ്ങളുടെ ഇലക്ട്രോൺ ഋണത സൂചി പ്പിക്കുന്നതിനായി പോളിങ് സ്കെയിൽ (Pauling scale), മല്ലിക്കൺ-ജാഫേ (Mullikan - Jaffc)) സ്കെയിൽ, ആൽറെഡ് റോച്ചോ (Allred-Rochow) സ്കെയിൽ എന്നിങ്ങനെ ഒന്നിൽ കൂടുതൽ സമ്പ്രദായങ്ങൾ രൂപ പ്പെടുത്തിയിട്ടുണ്ട്.

  • ഇലക്ട്രോൺ ഋണത ആവർത്തനപ്പട്ടികയിൽ ഒരു പീരീ ഡിൽ ഇടത്തു നിന്ന് വലത്തേക്ക് (ഉദാ : ലിഥിയം മുതൽ ഫ്ളൂറിൻ വരെ) കൂടുകയും, ഗ്രൂപ്പിൽ മുകളിൽ നിന്നും താഴേക്ക് (ഉദാ: ഫ്ളൂറിൻ മുതൽ അസ്റ്റാറ്റിൻ വരെ) കുറ യുകയും ചെയ്യുന്നു.


Related Questions:

തന്നിരിക്കുന്നവയിൽ ആവർത്തനപ്പട്ടികയിൽ പതിനഞ്ചാം ഗ്രൂപ്പിൽ ഉൾപ്പെടാത്ത മൂലകം ഏത് ?
ലാൻഥനോയ്‌ഡ് അയോണുകൾക്ക് വർണ്ണം നൽകുന്നതിന് കാരണമായ പ്രതിഭാസം താഴെ പറയുന്നവയിൽ ഏതാണ്?
How many chemical elements are there on the first row of the periodic table?
When we move from right to left across the periodic table:
P ബ്ലോക്ക് മൂലകങ്ങളിൽ ഏത് പ്രത്യേക വിഭാഗത്തിലുള്ള മൂലകങ്ങൾ ഉൾപ്പെടുന്നു?